
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് വയോധികയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തല്ലൂർ പൊറ്റാരത്ത് കോളനിയിൽ ശാരദ (70) ആണ് മരിച്ചത്. തിങ്കളാഴ്ച്ച പുലർച്ചെയാണ് കുറ്റിപ്പുറം മഞ്ചാടിക്ക് സമീപം റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്.
പരേതനായ മാടമ്പത്ത് കരുണാകരൻ നായരുടെ ഭാര്യയാണ് ശാരദ. കുറ്റിപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംസ്കാരം പൊന്നാനി ഈശ്വരമംഗലം പൊതുശമശാനത്തിൽ.
മഴ വരുന്നു...2024ലെ കാലവർഷം പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഈ വർഷം കൂടുതൽ മഴ ലഭിക്കും