
May 23, 2025
09:00 AM
മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. കസ്റ്റംസിനെ വെട്ടിച്ചു കടത്താൻ ശ്രമിച്ച മുക്കാൽ കോടി രൂപയുടെ സ്വർണ്ണമാണ് പൊലീസ് പിടികൂടിയത്. 1260 ഗ്രാം സ്വർണമാണ് പൊലീസ് കണ്ടെടുത്തത്.
മലപ്പുറം തിരൂർ സ്വദേശി റിംനാസ് ഖമർ (29) ആണ് സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണ്ണം സ്വീകരിക്കാൻ എത്തിയ പാലക്കാട് ആലത്തൂർ സ്വദേശി റിംഷാദ് (26)നെയും പൊലീസ് കസ്റ്റഡിയിലെടുത്തു.