
May 22, 2025
12:49 AM
മലപ്പുറം: കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. താനൂർ സ്വദേശികളായ സുൾഫിക്കർ, യാസീൻ എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം താനൂരിലാണ് സംഭവം 'പ്രാങ്കി'ന് വേണ്ടി ചെയ്തതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. ഇരുചക്ര വാഹനത്തിൽ എത്തിയാണ് കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. ശ്രമം ഉപേക്ഷിച്ചത് കുട്ടികളുടെ എതിർപ്പും ബഹളവും കാരണം.