
മലപ്പുറം: കെ എം ഷാജി ലീഗിനുള്ളിലെ വിലകുറഞ്ഞ നേതാവാണെന്ന് ഐഎൻഎൽ. സംസ്ഥാനത്തെ പ്രകൃതിക്ഷോഭങ്ങളുടെയും മഹാമാരികളുടെയും കാലത്ത് ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ മുഖ്യമന്ത്രി നടത്തിയ വിഭവസമാഹരണത്തെ കെ എം ഷാജി അപഹസിക്കുകയാണെന്ന് മലപ്പുറം ജില്ലാകമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
തിരഞ്ഞെടുപ്പ് കാലങ്ങളിലെ വർഗീയ നിലപാടുകളുടെയും അവിഹിത ധനസമ്പാദനത്തിന്റെയും പേരിൽ കുറ്റാരോപിതനായി നടപടി നേരിടുന്ന വ്യക്തിയാണ് കെ എം ഷാജി. സംസ്ഥാന ആരോഗ്യമന്ത്രിയെ അപഹസിക്കുന്ന തരത്തിലുള്ള ഷാജിയുടെ പ്രസംഗം അപലപനീയമാണെന്നും ജില്ലാകമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക