
കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ് ഇടിച്ച് വയോധികന് മരിച്ചു. ഇന്നലെ വൈകിട്ട് ഫറോക്ക് സെഞ്ച്വറി കോംപ്ലക്സിന് മുന്നിലായിരുന്നു അപകടം. കോഴിക്കോട് പള്ളിക്കല് ബസാര് സ്വദേശി മുഹമ്മദാലി ( 56) ആണ് മരിച്ചത്.
കോഴിക്കോട് - പരപ്പനങ്ങാടി റൂട്ടില് സര്വീസ് നടത്തുന്ന കാര്ത്തിക ബസ് ഇടിച്ചാണ് മരണം. ഫറോക്ക് ബസ് സ്റ്റാന്ഡിനകത്തേക്ക് കയറുമ്പോഴായിരുന്നു അപകടം.