
/district-news/kozhikode/2024/06/14/the-bike-parked-in-the-backyard-was-destroyed-by-fire
കോഴിക്കോട്: നാദാപുരം തെരുവന്പറമ്പില് വീട്ട് മുറ്റത്ത് നിര്ത്തിയിട്ട ബെക്ക് തീ വെച്ച് നശിപ്പിച്ചു. തെരുവന്പറമ്പിലെ വട്ടക്കണ്ടിയില് അഷ്റഫിന്റെ ബൈക്ക് ആണ് നശിപ്പിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇന്ന് പുലര്ച്ചെ അഞ്ചരയോടെയാണ് വീട്ടുകാര് സംഭവം അറിയുന്നത്. ബൈക്ക് പൂര്ണമായി കത്തി നശിച്ചു. സ്ഥലത്ത് നാദാപുരം പൊലീസ് പരിശോധന നടത്തി.