കോഴിക്കോട് ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം; 10 പേർക്ക് പരിക്ക്, ഡ്രൈവറുടെ നില ഗുരുതരം

ബെംഗളൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്ലീപ്പർ ബസ് ആണ് അപകടത്തിൽപ്പെട്ടത്

കോഴിക്കോട് ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം; 10 പേർക്ക് പരിക്ക്, ഡ്രൈവറുടെ നില ഗുരുതരം
dot image

കോഴിക്കോട്: കൊടുവള്ളിക്കടുത്ത് മദ്രസ ബസാറിൽ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി പത്ത് പേർക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ബസ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. ബെംഗളൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്ലീപ്പർ ബസ് ആണ് അപകടത്തിൽപ്പെട്ടത്.

കോൺക്രീറ്റ് ബീം തകർത്ത് ബസ് കടക്കുള്ളിൽ ഇടിച്ചുകയറുകയായിരുന്നു. രണ്ട് ഇരുചക്രവാഹനങ്ങൾ ബസിന്റെ അടിയിൽപ്പെട്ടു. ഒരു കുട്ടിയും ബസ് ഡ്രൈവറും ഉൾപ്പെടെ പത്ത് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്ത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു.

കെഎസ്ഇബി ലോഗോ ഉപയോഗിച്ച് വ്യാജ നിയമന തട്ടിപ്പ്; രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കും, മുന്നറിയിപ്പ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us