ഹെൽമറ്റ് വച്ചില്ല, വണ്ടിയുടെ താക്കോൽ പൊലീസ് ഊരി, മീൻ ചീഞ്ഞുപോയി: പരാതി

ഇക്കാര്യം പൊലീസ് നിഷേധിച്ചു. താക്കോൽ ഊരിയെടുത്തിട്ടില്ല. അപ്പുക്കുട്ടി ബൈക്കിൽ നിന്ന് ഇറങ്ങി പോയതാണെന്നും പൊലീസ് .

dot image

കോഴിക്കോട്: ഹെൽമറ്റ് വെക്കാത്തതിന്റെ പേരിൽ വണ്ടിയുടെ താക്കോൽ പൊലീസ് ഊരിയെടുത്തതിനാൽ ആയിരക്കണക്കിന് രൂപയുടെ മീൻ ചീഞ്ഞുപോയെന്ന് പരാതി. മീൻ വിൽപനക്കാരനായ ടി കെ അപ്പുക്കുട്ടിയാണ് പരാതിക്കാരൻ. കോഴിക്കോട് കാക്കൂർ പൊലീസിനെതിരെയാണ് ആക്ഷേപം.

ഹെൽമെറ്റ് വെക്കാത്തതിന്റെ പേരിൽ തന്റെ ബൈക്കിന്റെ താക്കോൽ പൊലീസ് ഊരിയെടുത്തെന്നാണ് അപ്പുക്കുട്ടി പറയുന്നത്. ശനിയാഴ്ചയാണ് സംഭവം. മീനുമായി അപ്പുക്കുട്ടി ഹെൽമെറ്റ് വയ്ക്കാതെ ബൈക്കിൽ വരുമ്പോൾ കാക്കൂർ പൊലീസ് കൈകാണിച്ചു. തലേന്നും ഹെൽമെറ്റ് വയ്ക്കാത്തതിനാൽ പൊലീസ് പിഴ ഈടാക്കിയിരുന്നു.

എന്നാൽ ഇക്കാര്യം പൊലീസ് നിഷേധിച്ചു. താക്കോൽ ഊരിയെടുത്തിട്ടില്ല. അപ്പുക്കുട്ടി ബൈക്കിൽ നിന്ന് ഇറങ്ങി പോയതാണെന്നും പൊലീസ് പറയുന്നു. ഏതായാലും മീൻ വണ്ടി വഴിയരികിൽ നിന്ന് മാറ്റാൻ അപ്പുക്കുട്ടി തയ്യാറായിട്ടില്ല. പൊലീസ് നഷ്ടപരിഹാരം നൽകണമെന്നനിലപാടിലാണ് അപ്പുക്കുട്ടി. ദുർഗന്ധം കാരണം നാട്ടുകാർ പ്രയാസത്തിലായിരിക്കുകയാണ്. ഹെൽമറ്റ് വയ്ക്കാത്തതിൻ്റെ പിഴ അടയ്ക്കാൻ തയ്യാറാണെന്നും കാണാതായ താക്കോൽ പൊലീസ് കണ്ടെത്തി തരണമെന്നും അപ്പുക്കുട്ടി പറയുന്നു

dot image
To advertise here,contact us
dot image