
കോഴിക്കോട്: കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയിൽ നിന്ന് യുവതിയ്ക്ക് ഭീഷണിയുണ്ടായതായി പരാതി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വെമ്പ്ലി സലീമിനെതിരെയാണ് പരാതി. ഗുണ്ടാസംഘത്തിലേക്ക് തിരിച്ചുവരണമെന്നാണ് ആവശ്യം. യുവതിയുടെ സുഹൃത്തിനെ നഗ്നനാക്കി വീഡിയോ പകർത്തി അയച്ചു. ബന്ധുവിനെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി.
കാപ്പ ചുമത്തിയിട്ടും പ്രതി കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. യുവതിയെ ലഹരിക്കടത്തിന് മറയാക്കി. ലഹരിക്കടത്ത് കേസിൽ പ്രതിയാക്കിയതിനെ തുടർന്ന് യുവതി വെമ്പ്ലി സലീമുമായി ബന്ധം ഉപേക്ഷിച്ചിരുന്നു. വസ്ത്ര വ്യാപാരത്തിന്റെ മറവിലാണ് ലഹരിക്കടത്ത് നടത്തിയത്. സിറ്റി പൊലീസ് കമ്മീഷണർക്കാണ് യുവതി പരാതി നൽകിയത്.