
/district-news/kasaragod/2024/03/08/kasaragod-bjp-contestant-s-flex-allegedly-torn
കാസർകോട്: കാസർകോട് പാർലമെന്റ് എൻഡിഎ സ്ഥാനാർഥി എം എൽ അശ്വിനിയുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പട്ടുവം പഞ്ചായത്ത് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു. ഇരിണാവ് കരിക്കാട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തുള്ള, കല്യാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി സത്യൻ കരിക്കന്റെ വീടിന് സമീപത്തെ മതിലിൽ എഴുതിയ ചുമരെഴുത്തുകൾ രാത്രിയുടെ മറവിൽ കരിഓയിൽ ഒഴിച്ച് നശിപ്പിച്ചു. ബിജെപി കല്യാശ്ശേരി മണ്ഡലം പ്രസിഡണ്ട് സി വി സുമേഷ് സംഭവത്തിൽ പ്രതിഷേധം അറിയിച്ചു. കല്യാശ്ശേരി മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രചാരണവും ജനങ്ങളുടെ പിന്തുണയും വർധിക്കുന്നതിന്റെ ഭാഗമായി വിറളി പൂണ്ടവരാണ് ഈ സംഭവത്തിന് പിന്നിൽ എന്ന് സുമേഷ് ആരോപിച്ചു. പിന്നിൽ സിപിഐഎം ആണെന്നാണ് ഇവരുടെ ആരോപണം.