പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ മോഷണം; ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്നു

രണ്ടാഴ്ച മുമ്പ് കാലിക്കടവിൽ മോഷണം നടത്തിയ അതേയാൾ ആണ് ഇവിടെയും മോഷണം നടത്തിയതെന്നാണ് കരുതുന്നത്

dot image

കാസർകോട്: ചന്തേരയിൽ ക്ഷേത്രത്തിൽ മോഷണം. ചെമ്പകത്തറ മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ചന്തേര പൊലീസ് സ്റ്റേഷന് തൊട്ടടുത്തതാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവരുകയായിരുന്നു. മോഷ്ടാവ് ശ്രീ കോവിലിനുള്ളിലും കയറി. രണ്ടാഴ്ച മുമ്പ് കാലിക്കടവിൽ മോഷണം നടത്തിയ അതേയാൾ ആണ് ഇവിടെയും മോഷണം നടത്തിയതെന്നാണ് കരുതുന്നത്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

dot image
To advertise here,contact us
dot image