കാസര്കോട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതികള്ക്ക് ദാരുണാന്ത്യം

അപകടത്തില് സ്കൂട്ടര് പൂര്ണമായും തകര്ന്നു

dot image

കാസര്കോട്: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികള്ക്ക് ദാരുണാന്ത്യം. കുറ്റിക്കോലില് ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. ബന്തടുക്ക സ്വദേശികളായ കെ കെ കുഞ്ഞികൃഷ്ണന്(60), ഭാര്യ ചിത്രകല(50) എന്നിവരാണ് മരിച്ചത്.

ബേത്തൂര് പാറ കുന്നുമ്മല് റോഡിലായിരുന്നു അപകടം. ഇരുചക്രവാഹനത്തില് യാത്ര ചെയ്യുകയായിരുന്ന ഇവരെ എതിരെ വന്ന കാര് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില് സ്കൂട്ടര് പൂര്ണമായും തകര്ന്നു. കാസര്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു ദമ്പതികള്.

ഇരുവരും ഹെല്മറ്റ് ധരിച്ചിരുന്നു. അപകടത്തില് പരിക്കേറ്റ ഇരുവരെയും ഉടന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. എതിരെ വന്ന കാറില് രണ്ട് പേരാണുണ്ടായിരുന്നത്. ബേഡകം പൊലീസ് സംഭവത്തില് കേസ് എടുത്തിട്ടുണ്ട്.

dot image
To advertise here,contact us
dot image