എൻഡോസൾഫാൻ ദുരിതബാധിതര് നിരാഹാര സമരത്തിലേക്ക്

എൻഡോസൾഫാൻ ബാധിതരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരെ തിരിച്ചെടുക്കണം എന്ന ആവശ്യം ഉൾപ്പെടെ സർക്കാർ പരിഗണിക്കാത്ത സാഹചര്യത്തിലാണ് സമരം കടുപ്പിക്കുന്നത്.

dot image

കാസർകോട്: കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ മുന്നിൽ അനിശ്ചിതകാല സമരം തുടരുന്ന എൻഡോസൾഫാൻ ദുരിതബാധിതർ നിരാഹാര സമരതിനൊരുങ്ങുന്നു. എൻഡോസൾഫാൻ ദുരിതബാധിതരായി മെഡിക്കൽ ക്യാമ്പുവഴി കണ്ടെത്തിയ 1031 പേർക്ക് ആനുകൂല്യങ്ങൾ നൽകണമെന്നാണ് പ്രധാന ആവശ്യം. എൻഡോസൾഫാൻ ബാധിതരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരെ തിരിച്ചെടുക്കണം എന്ന ആവശ്യം ഉൾപ്പെടെ സർക്കാർ പരിഗണിക്കാത്ത സാഹചര്യത്തിലാണ് സമരം കടുപ്പിക്കുന്നത്.

2017ൽ മെഡിക്കൽ ക്യാമ്പിനു കണ്ടെത്തിയ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ട 1031 പേരെ പിന്നീട് പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇവരെ പട്ടികയിൽ ഉൽപ്പെടുത്തണം എന്നുള്ളതാണ് സമരസമിതിയുടെ പ്രധാന ആവശ്യം. എൻഡോസൾഫാൻ സെൽ യോഗം ചേർന്ന് കിട്ടേണ്ട നഷ്ടപരിഹാരം ഉൾപ്പെടെ കേന്ദ്രസർക്കാരിൽ നിന്നോ അതുമല്ലെങ്കിൽ കമ്പനിയിൽനിന്നു വാങ്ങി നൽകാനുള്ള നിയമ നടപടികളിലേക്ക് കടക്കണം എന്നുള്ളതാണ് രണ്ടാമത്തെ ആവശ്യം. നേരത്തെ സൗജന്യമായി കിട്ടിയിരുന്ന മരുന്നുകൾ കുടിശ്ശിക കാരണം ഇപ്പോൾ കിട്ടാത്ത അവസ്ഥയുണ്ട്. ഇതിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണം എന്നും സമരസമിതി ആവശ്യം ഉന്നയിക്കുന്നുണ്ട്.

'ലഭിക്കാനെളുപ്പം,പാർശ്വഫലങ്ങൾ ഗുരുതരമായേക്കാം'; വേദനസംഹാരിയെക്കുറിച്ച് മുന്നറിയിപ്പുമായി സർക്കാർ

2019 ജനുവരി 30 മുതൽ സെക്രട്ടറിയേറ്റിനു മുന്നിലെ സമരത്തിന് ശേഷം അനിശ്ചിതകാല സമരം തുടങ്ങിയ ദുരിതബാധിതരുടെ ആവശ്യങ്ങൾക്ക് പക്ഷേ സർക്കാർ ഒട്ടും പ്രാധാന്യം കൊടുക്കാത്ത സാഹചര്യത്തിലാണ് നിരാഹാരമെന്ന സമര മുറയിലേക്ക് മാറിയത്. എൻഡോസൾഫാൻ സെൽ യോഗം ചേരുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു എന്നാണ് നേരത്തെ സെല്ലിന്റെ ചെയർമാൻ കൂടിയായ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നതെങ്കിലും ഇതുവരെ കൂടാൻ ആയിട്ടില്ല. രോഗ ബാധിതരുടെ പല കുടുംബങ്ങളും പെൻഷൻ പോലും സമയത്ത് കിട്ടാതെ ദുരിതാവസ്ഥയിലാണ്.

രാത്രി ഉറക്കം വരുന്നില്ലേ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും ഒഴിവാക്കണം

2011 ഒക്ടോബർ 25 നുശേഷം ജനിച്ചവർ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടില്ലെന്ന സർക്കാരിൻറെ വിവാദ ഉത്തരവ് പിൻവലിക്കുക, ചികിത്സയും മരുന്നും നൽകുക, എൻഡോസൾഫാൻ സെൽ യോഗം ചേരുക എന്നീ ആവശ്യങ്ങൾ കൂടി ഉന്നയിച്ചാണ് അനിശ്ചിതകാല സമരം തുടങ്ങിയത്. കവി വീരാൻകുട്ടിയാണ് സമരം ഉദ്ഘാടനം ചെയ്തത്. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചു വരെയാണ് സമരം നടത്തുന്നത്. ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാതെ സമരത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്നാണ് ദുരിതബാധിതർ പറയുന്നത്. എന്നാൽ അനിശ്ചിതകാല സമരം പിന്നീട് നിരാഹാര സമരം ആക്കാൻ തീരുമാനിക്കുകയായിരുന്നു.

dot image
To advertise here,contact us
dot image