
കൊച്ചി: തനി മലയാളിയായി കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കോമനോവിച്ച്. ബനിയനും കൈലിയുമുടുത്ത് സൈക്കിളിൽ സഞ്ചരിക്കുന്ന ഇവാനാശാനെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇൻസ്റ്റാഗ്രാമിലാണ് ഇവാൻ സൈക്കിളിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചത്. ഓഫിസിലെ മറ്റൊരു ദിവസം എന്നാണ് മഞ്ഞപ്പടയുടെ പരിശീലകൻ ഇതിന് ക്യാപ്ഷൻ ഇട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഈ സീസണിന് ശേഷം ഇവാൻ ബ്ലാസ്റ്റേഴ്സ് വിടുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതെല്ലാം തള്ളി ഇവാൻ രംഗത്തുവന്നു. 2025 വരെ ബ്ലാസ്റ്റേഴ്സുമായി കരാർ ഉണ്ടെന്നാണ് മഞ്ഞപ്പടയുടെ പ്രിയപ്പെട്ട ഇവാൻ ആശാൻ പ്രതികരിച്ചിരിക്കുന്നത്.
ഐപിഎല്ലിൽ പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നു; സ്മാര്ട്ട് റിപ്ലെ സിസ്റ്റംസീസണിൽ പ്ലേ ഓഫ് സാധ്യതകൾ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്സ്. ഇപ്പോൾ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഇനിയുള്ള നാല് മത്സരങ്ങളിൽ തോൽവി ഒഴിവാക്കിയാൽ തന്നെ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാം. 2021ൽ പരിശീലകനായി ഇവാൻ എത്തിയതിന് ശേഷം മികച്ച മുന്നേറ്റമാണ് മഞ്ഞപ്പടയുടെ സംഘം നടത്തിക്കൊണ്ടിരിക്കുന്നത്.