
മയാമി: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മത്സരത്തിനിടെ പരിക്കേറ്റപ്പോൾ കണ്ണീരണിയുന്ന അർജന്റീനൻ ക്യാപ്റ്റൻ ലയണൽ മെസ്സിയെ ഫുട്ബോൾ ആരാധകർ വേദനയോടെയാണ് കണ്ടത്. പിന്നാലെ ലൗട്ടാരോ മാർട്ടിനെസ് ഗോൾ നേടിയപ്പോൾ മെസ്സിയെ ഡഗ് ഔട്ടിൽ ആഹ്ലാദവാനായി കാണപ്പെട്ടു. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
കൊളംബിയയ്ക്കെതിരായ ഫൈനൽ മത്സരത്തിന്റെ 64-ാം മിനിറ്റിലാണ് മെസ്സി പരിക്കേറ്റ് ഡഗ്ഔട്ടിലേക്ക് മടങ്ങിയത്. പിന്നാലെയാണ് താരം പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ ലോകം കണ്ടത്. 112-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനെസിന്റെ ഗോൾ പിറന്നു. ഈ സമയത്താണ് തന്റെ പരിക്കിനെ അവഗണിച്ച് സൂപ്പർ താരം ഗോൾ ആഘോഷിച്ചത്. ആവേശത്തിൽ പരിശീലകൻ ലിയോണൽ സ്കെലോണിയെ ആലിംഗനം ചെയ്യുന്ന മെസ്സിയെയും വീഡിയോയിൽ കാണാം.
'കുറച്ചുകാലം കൂടി എന്നെ ഇന്ത്യൻ ടീമിൽ കാണാൻ കഴിയും'; വിരമിക്കൽ ചോദ്യത്തിൽ പ്രതികരിച്ച് രോഹിത് ശർമ്മകോപ്പ അമേരിക്കയിൽ തുടർച്ചയായ രണ്ടാം തവണയാണ് അർജന്റീന കിരീടം സ്വന്തമാക്കുന്നത്. 108 വർഷത്തെ കോപ്പ ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയതും അർജന്റീനയാണ്. ഇത് 16-ാം തവണയാണ് ആൽബിസെലസ്റ്റുകൾ വൻകര ഫുട്ബോളിന്റെ ചാമ്പ്യന്മാരായത്.