
മുംബൈ: സോഷ്യൽ മീഡിയ പരീക്ഷണങ്ങളുടെ കലവറയാണ്. വിചിത്രവും വ്യത്യസ്തവുമായ പുതിയ പരീക്ഷണങ്ങൾ പാചകത്തെയും ആഹാരത്തെയും മറ്റൊരു തലത്തിലേക്ക് എത്തിച്ചിട്ടുണ്ട്. ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ വൈറാലായിരിക്കുന്നത്. അതും ഇത്തിരി വെറൈറ്റി മാംഗോ ബിരിയാണി തന്നെ. മാംഗോ ബിരിയാണിക്ക് ആരാധകരേക്കാൾ വിമർശകരെയാണ് ലഭിച്ചിരിക്കുന്നത്. ഇത്രയും വിചിത്രമായ കോംബിനേഷൻ പരിചയപ്പെടുത്തിയതിന് ബിരിയാണിക്ക് വേണ്ടി നീതി ചോദിക്കുകയാണ് ബിരിയാണി ആരാധകർ.
മുംബൈയിലുളള ബേക്കർ ഹീന കൗസർ റാഡ് മാംഗോ ബിരിയാണി ഉണ്ടാക്കുന്നതിന്റെ ഒരു വീഡിയോ പങ്കിട്ടതോടെയാണ് ചർച്ചയ്ക്ക് തുടക്കം കുറിച്ചത്. ഹീന തൻ്റെ മാംഗോ ബിരിയാണി ആത്മവിശ്വാസത്തോടെയാണ് അവതരിപ്പിച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറാലായതോടെ ബിരിയാണി പ്രേമികൾ ഈ പാരമ്പര്യേതര ട്വിസ്റ്റിൽ രോഷം പ്രകടിപ്പിച്ച് പ്രതികരിച്ചു. ബാർബി, സ്പൈഡർമാൻ ബിരിയാണികൾ ഉൾപ്പെടുന്ന ഹീനയുടെ പാചക കണ്ടുപിടുത്തങ്ങൾ മുമ്പും വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.