ഇന്ന് ചോക്ലേറ്റ് ദിനം; അറിയാം ചോക്ലേറ്റ് വരുന്ന വഴി

അമേരിക്കന് നാഗരികതയുടെ കാലത്ത് നിന്നാണ് ചോക്ലേറ്റിന്റെ കഥ ആരംഭിക്കുന്നത്

ഇന്ന് ചോക്ലേറ്റ് ദിനം; അറിയാം ചോക്ലേറ്റ് വരുന്ന വഴി
dot image

ഇന്ന് ചോക്ലേറ്റ് ദിനമാണ്. ചോക്ലേറ്റ് ഒരു തവണയെങ്കിലും രുചിച്ചു നോക്കാത്തവര് ഉണ്ടാകില്ല. 2000 വര്ഷങ്ങള്ക്ക് മുന്പ് മെസോ-അമേരിക്കന് നാഗരികത കാലത്ത് നിന്നാണ് ചോക്ലേറ്റിന്റെ കഥ ആരംഭിക്കുന്നത്. കൊക്കോ ബീനുകളില് നിന്നാണ് ചോക്ലേറ്റ് ഉണ്ടാക്കുന്നത്.

ഉഷ്ണമേഖല പ്രദേശങ്ങിലാണ് കൊക്കോ കൃഷി നടത്തുന്നത്. കൊക്കോയുടെ കായ പഴുത്തതിനു ശേഷം അതില് നിന്ന് കൊക്കോ ബീന്സ് വേര്തിരിച്ചെടുക്കുന്നു. പിന്നീട് ഈ ബീന്സുകളെ അഴുകാന് അനുവദിക്കും. മരപ്പെട്ടികളിലാണ് മൂടിയാണ് അഴുകാന്വയ്ക്കുന്നത്. അഴുകല് പ്രക്രിയയില് കൊക്കോ ബീന്സിനൊപ്പം യീസ്റ്റുംകൂടെ ഉള്പ്പെടുത്തും.

അഴുകല് പൂര്ത്തിയായിക്കഴിഞ്ഞാല്, ബീന്സ് ഉണങ്ങാന് വെയിലത്ത് നിരത്തും. ഈ ഘട്ടം അവയുടെ ഈര്പ്പം കുറയ്ക്കുന്നതിനും പൂപ്പല് വളര്ച്ച തടയുന്നതിനും കാരണമാകുന്നു. ഉണങ്ങിയ ശേഷം ബീന്സ് വൃത്തിയാക്കി വറുത്ത് അവയുടെ രുചി വര്ദ്ധിപ്പിക്കും. ആവശ്യമുള്ള ഫ്ലേവറിന് അനുസരിച്ച് വറുക്കുന്നതിന്റെ താപനിലയും ദൈര്ഘ്യവും വ്യത്യാസപ്പെടും. ബീന്സിന്റെ സ്വാഭാവിക അസിഡിറ്റി നിലനിര്ത്താന് ചിലര് ലൈറ്റ് റോസ്റ്റാണ് ഇഷ്ടപ്പെടുന്നത്. മറ്റുചിലര് കൂടുതല് രുചികള് കൊണ്ടുവരാന് കഠിനമായ റോസ്റ്റ് തെരഞ്ഞെടുക്കുന്നു. വറുത്തതിന് ശേഷം അകത്തെ നിബില് നിന്ന് പുറംതോട് വേര്തിരിക്കുന്നതിന് ബീന്സ് പൊട്ടിക്കുന്നു. വിനോവിംഗ് എന്നറിയപ്പെടുന്ന ഈ പ്രക്രിയയില് ബീന്സ് ചെറിയ കഷണങ്ങളാക്കി മുറിച്ച് അതിന്റെ പുറംന്തോട് കളയുന്നു. തത്ഫലമായുണ്ടാകുന്ന നിബുകള് ശുദ്ധമായ ചോക്കലേറ്റ് ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നു.

ചോക്ലേറ്റ് ലിക്വർ എന്ന് വിളിക്കപ്പെടുന്ന ശുദ്ധമായ കൊക്കോ പിണ്ഡം കോഞ്ചിംഗ് എന്ന പ്രക്രിയയിലൂടെ കൂടുതല് ശുദ്ധീകരിക്കപ്പെടുന്നു. മണിക്കൂറുകള് മുതല് നിരവധി ദിവസം വരെ നീണ്ടുനില്ക്കുന്ന പ്രക്രിയയാണിത്. അതിനു ശേഷം ഇത് ചൂടാക്കി ചോക്കലേറ്റ് ബാറുകളാക്കുന്നതിനോ മറ്റ് ആകൃതികളോ രൂപപ്പെടുത്തുന്നതിന് അച്ചുകളിലേക്ക് ഒഴിക്കുന്നു. പിന്നീട് ഇവ വ്യാപാരത്തിനായി തയ്യാറാകുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us