അംബാനി കല്ല്യാണത്തിലെ സ്പെഷ്യല് ഐറ്റം; ലോകത്തിലെ ഏറ്റവും വിലയേറിയ മത്സ്യമുട്ട

വിവാഹത്തിന് വൈവിധ്യമാര്ന്ന ഭക്ഷണവിഭവമാണ് അതിഥികള്ക്കായി ഒരുക്കിയത്.

dot image

ആനന്ദ് അംബാനിയുടെയും രാധിക മെര്ച്ചന്റിന്റെയും വിവാഹ ആഘോഷത്തിലാണ് അംബാനി കുടുംബം. വിവാഹത്തിന് വൈവിധ്യമാര്ന്ന ഭക്ഷണവിഭവമാണ് അതിഥികള്ക്കായി ഒരുക്കിയത്. ഇറ്റാലിയന് ഡെസര്ട്ട് ആയ തിരാംസുവിനോടൊപ്പം വിളമ്പിയ കടൽക്കൂരിയുടെ മുട്ട എന്നറിയപ്പെടുന്ന കാവിയ ആണ് അതിലൊന്ന്.

കാസ്പിയന് കടലിലും കരിങ്കടലിലും കാണപ്പെടുന്ന സ്റ്റജണ് എന്ന ഇനത്തില്പ്പെടുന്ന മത്സ്യത്തിന്റെ മുട്ടയാണ് കാവിയാ. 100 വര്ഷം വരെ ആയുസ്സുള്ള മീനുകളാണ് സ്റ്റജണുകൾ. ഇവയുടെ തൂക്കം 453 കിലോയാണ്. ഇവയില് തന്നെ ബെലൂഗ എന്ന മീനില്നിന്നുള്ള കാവിയകളാണ് ഏറ്റവും വിലപിടിപ്പുള്ളത്. 60,230 രൂപയാണ് വിപണിയില് 100ഗ്രാം ബെലൂഗ കാവിയകളുടെ വില.

സ്റ്റജണ് മീനുകള് ഗണ്യമായി കുറയുന്നതാണ് മുട്ടകളുടെ വിലയ്ക്ക് പിന്നിലെ കാരണം. കാവിയകളുടെ കയറ്റുമതിയില് മുന്നില് ചൈനയാണ്. പെണ് സ്റ്റജണുകള് മാത്രമാണ് മുട്ട ഉത്പാദിപ്പിക്കുന്നത്. പെണ് സ്റ്റജണുകള് പൂര്ണ വളര്ച്ചയിലെത്താന് 8 മുതല് 20 വര്ഷം വരെയെടുക്കും.

dot image
To advertise here,contact us
dot image