സൂര്യ 44 ആദ്യ ഷെഡ്യൂൾ ഉടൻ പൂർത്തിയാകും; രണ്ടാം ഷെഡ്യൂൾ ഊട്ടിയിൽ

സൂര്യയുടെ പിറന്നാൾ ദിനമായ ജൂലൈ 23 ന് ശേഷമായിരിക്കും ഈ ഷെഡ്യൂൾ ആരംഭിക്കുക

dot image

സൂര്യയും കാർത്തിക് സുബ്ബരാജും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നുവെന്ന വാർത്തകൾ തമിഴകത്ത് ഏറെ ചർച്ചയായിരുന്നു. സൂര്യ 44 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന സിനിമയുടെ ആദ്യ ഷെഡ്യൂൾ ആൻഡമാൻ ആൻഡ് നിക്കോബാർ ഐലൻഡിൽ പുരോഗമിക്കുകയാണ്. രണ്ടു ഗാനങ്ങൾ ഉൾപ്പെടുന്ന ഈ ഷെഡ്യൂൾ ജൂലൈ ആദ്യവാരം പൂർത്തിയാകുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

സിനിമയുടെ രണ്ടാം ഷെഡ്യൂൾ ഊട്ടിയിലായിരിക്കും നടക്കുക എന്നാണ് റിപ്പോർട്ട്. സൂര്യയുടെ പിറന്നാൾ ദിനമായ ജൂലൈ 23 ന് ശേഷമായിരിക്കും ഈ ഷെഡ്യൂൾ ആരംഭിക്കുക എന്നാണ് സൂചന. സിനിമയുടെ ടൈറ്റിലും സൂര്യയുടെ പിറന്നാൾ ദിനത്തിൽ പുറത്തുവിടുമെന്ന റിപ്പോർട്ടുകളുണ്ട്.

ഒന്നല്ല രണ്ടല്ല കമൽ വരുന്നത് 12 ഗെറ്റപ്പുകളിൽ; ഇന്ത്യൻ 2-3 ഭാഗങ്ങളിൽ ഉലകനായകൻ മാജിക് കാണാം

ചിത്രത്തിൽ ജയറാമും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൊന്നിയില് സെല്വന് ശേഷം ജയറാം ചെയ്യുന്ന തമിഴ് ചിത്രമാണിത്. പൂജ ഹെഗ്ഡെ നായികയാവുന്ന സിനിമയിൽ കരുണാകരനും മറ്റൊരു പ്രധാന കഥാപാത്രമാണ്. 'ലവ് ലാഫ്റ്റര് വാര്' എന്നാണ് സൂര്യ 44ന്റെ ടാഗ് ലൈന്.

സൂര്യ-ജ്യോതികയുടെ 2ഡി എൻ്റർടെയ്ൻമെൻ്റും കാർത്തിക് സുബ്ബരാജിൻ്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിൽ നിന്ന് ജോജു ജോർജും സിനിമയിൽ സുപ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ കാർത്തിക് സുബ്ബരാജിന്റെ 'ജഗമേ തന്തിരം' എന്ന സിനിമയിലും ജോജു ഭാഗമായിരുന്നു.

https://www.youtube.com/watch?v=9NzdUcxY8_4&t=22s
dot image
To advertise here,contact us
dot image