/entertainment-new/news/2024/06/27/vijay-sethupathi-movie-maharaja-inches-to-100-crore

അമ്പതാം പടം നൂറ് കോടിക്കരികിൽ; മക്കൾ സെൽവൻ തമിഴകത്തിന്റെ 'മഹാരാജ' തന്നെ

തമിഴ്നാട്ടിൽ നിന്ന് മാത്രം ചിത്രം 57 കോടിയിലധികം രൂപ നേടി കഴിഞ്ഞു

dot image

വിജയ് സേതുപതി ടൈറ്റിൽ റോളിലെത്തി വിസ്മയിപ്പിച്ച ചിത്രം 'മഹാരാജ' തമിഴിലും മലയാളത്തിലും മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ജൂൺ 14ന് റിലീസിനെത്തിയ ചിത്രം രണ്ടുവാരം പിന്നിടുമ്പോൾ 100 കോടിക്കരികിൽ എത്തിയിരിക്കുകയാണ്.

13 ദിവസം കൊണ്ട് ചിത്രം ആഗോളതലത്തിൽ 90 കോടിയിലധികം രൂപ നേടിക്കഴിഞ്ഞു. തമിഴ്നാട്ടിൽ നിന്ന് മാത്രം ചിത്രം 57 കോടിയിലധികം രൂപ നേടി കഴിഞ്ഞു. ചിത്രം അടുത്ത ദിവസങ്ങളിൽ തന്നെ 100 കോടി ക്ലബിൽ ഇടം പിടിക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പെർഫോമൻസാണ് മഹാരാജയിലൂടെ കാഴ്ച്ചവെച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകപക്ഷം. കൂടാതെ വാണിജ്യപരമായ നേട്ടം കൊയ്യുന്ന ആദ്യ വിജയ് സേതുപതി ചിത്രം എന്ന ഖ്യാതിയും മഹാരാജ വൈകാതെ നേടും എന്ന് ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നു.

ഇതിനിടെ സിനിമയ്ക്കായി നടൻ വാങ്ങിയ പ്രതിഫലവും ചർച്ചയാകുന്നുണ്ട്. മഹാരാജയ്ക്കായി 20 കോടിയാണ് വിജയ് സേതുപതിക്ക് വാഗ്ദാനം ചെയ്തിരുന്ന ശമ്പളം. എന്നാല് ഇത് താരം വാങ്ങിയിട്ടില്ലെന്നും അഡ്വാന്സ് തുക മാത്രമാണ് കൈപറ്റിയിരിക്കുന്നത് എന്നുമാണ് റിപ്പോർട്ട്.

യുഎസ് പ്രീമിയർ ഷോയിൽ ആർആർആറിനെ മലർത്തിയടിച്ച് കൽക്കി; പുതു ചരിത്രവുമായി പ്രഭാസ് ചിത്രം

നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത മഹാരാജ സസ്പെൻസ് ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ചിത്രമാണ്. അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറിൽ സുദൻ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിർമ്മിച്ചത്.

https://www.youtube.com/watch?v=9NzdUcxY8_4&list=PLL6GkhckGG3xVJ-qxHGkS42tc5RY82z3z&index=39
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us