വെട്രിമാരന്റെ കഥ, താരങ്ങളായി സൂരിയും ഉണ്ണി മുകുന്ദനും ശശികുമാറും; ഗരുഡൻ നേടിയ കളക്ഷന്

ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ആമസോൺ പ്രൈം സ്വന്തമാക്കിയതായും സൂചനകളുണ്ട്

വെട്രിമാരന്റെ കഥ, താരങ്ങളായി സൂരിയും ഉണ്ണി മുകുന്ദനും ശശികുമാറും; ഗരുഡൻ നേടിയ കളക്ഷന്
dot image

സൂരി നായകനായെത്തിയ പുതിയ ചിത്രമാണ് ഗരുഡൻ. ഉണ്ണി മുകുന്ദൻ, ശശികുമാർ എന്നിവരും സുപ്രധാന വേഷങ്ങളിലെത്തിയ സിനിമ മികച്ച കളക്ഷനോടെ മുന്നേറുകയാണ്. ആഗോളതലത്തില് ഗരുഡൻ 56.76 കോടിയിലധികം നേടിയതായാണ് റിപ്പോർട്ട്.

ആർ എസ് ദുരൈ സെന്തിൽകുമാർ സംവിധാനം ചെയ്ത റൂറൽ ആക്ഷൻ ഡ്രാമ ആദ്യദിനത്തിൽ 2.5 കോടിയായിരുന്നു നേടിയത്. രണ്ട് സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധവും അതിൽ പിന്നീടുണ്ടാകുന്ന സംഘർഷങ്ങളും ഭിന്നതയുമൊക്കെയാണ് ഗരുഡൻ എന്ന ചിത്രം പറയുന്നത്.

ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥൻ തള്ളിയിട്ടു; ചർച്ചയായി വീഡിയോ, മാപ്പു പറഞ്ഞ് നാഗാർജുന

സമുദ്രക്കനി, ദിഷ്യന്ത്, ആർ വി ഉദയകുമാർ, വടിവുക്കരസൈ, ശിവദ, മൈം ഗോപി, രോഷിണി ഹരിപ്രിയൻ, ബ്രിഗഡ സാഗ, രേവതി ശർമ്മ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ആമസോൺ പ്രൈം സ്വന്തമാക്കിയതായും സൂചനകളുണ്ട്.

യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാണവും കഥയും നിർവഹിച്ചിരിക്കുന്നത് സംവിധായകൻ വെട്രിമാരനാണ്. സൂരി ലീഡ് റോളിലെത്തുന്ന മൂന്നാമത്തെ ചിത്രമാണ് ഗരുഡൻ. 'വിടുതലൈ പാർട്ട് 1', 'കോട്ടുകാലി' തുടങ്ങിയവയാണ് താരത്തിന്റെ മറ്റ് രണ്ട് ചിത്രങ്ങൾ.

https://www.youtube.com/watch?v=wDOp5xJUSdI&t=2082s
dot image
To advertise here,contact us
dot image