
തെന്നിന്ത്യൻ താരം അർജുൻ സർജയുടെ മകളും നടിയുമായ ഐശ്വര്യ അർജുൻ വിവാഹിതയായി. തമിഴ് നടൻ തമ്പി രാമയ്യയുടെ മകന് ഉമാപതി രാമയ്യയാണ് വരൻ. ഇരു കൂട്ടരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ് നടന്നത് അർജുൻ സർജ നിർമ്മിച്ച ഹനുമാൻ ക്ഷേത്രത്തിൽ വെച്ചായിരുന്നു.
സമുദ്രക്കനി, വിശാലിൻ്റെ പിതാവ് ജി കെ റെഡ്ഡി, കെ എസ് രവി കുമാർ, മുതിർന്ന നടൻ വിജയകുമാർ തുടങ്ങി തമിഴ് സിനിമാ രംഗത്തെ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു. ഐശ്വര്യയുടെ ചെന്നൈയിലെ വസതിയിൽ അടുത്തിടെ മെഹന്ദി, ഹൽദി ചടങ്ങുകൾ നടന്നിരുന്നു. ഐശ്വര്യയും ഉമാപതിയും ഡേറ്റിങ്ങിലാണെന്ന വാർത്തകൾ കഴിഞ്ഞ വർഷം പുറത്തുവന്നിരുന്നു.
ജൂൺ 14 ന് ചെന്നൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് നവദമ്പതികളുടെ റിസപ്ഷൻ നടക്കും. പരിപാടിയിൽ ദക്ഷിണേന്ത്യൻ സിനിമാ മേഖലയിലുള്ള സെലിബ്രിറ്റികൾ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.