സിനിമയിലുണ്ടോ ഇല്ലയോ എന്നത് അവിടെ നിൽക്കട്ടെ; കൽക്കിയെ കേരളത്തിലെത്തിക്കുന്നത് ദുൽഖർ

ദുൽഖറിന്റെ തന്നെ ഏറ്റവും വലിയ വിജയ ചിത്രമായ സീതാരാമം നിർമിച്ചത് വൈജയന്തി മൂവീസായിരുന്നു

dot image

വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് നിർമിക്കുന്ന പ്രഭാസ് - നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് കൽക്കി 2898 എഡി. വമ്പൻ താരനിര ഭാഗമാകുന്ന സിനിമയിൽ നടൻ ദുൽഖർ സൽമാനും ഭാഗമാകുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ സജീവമാണ്. അതിൽ നടന്റെ ഭാഗത്ത് നിന്നോ അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്നോ പ്രതികരണം ഒന്നും വന്നിട്ടില്ലെങ്കിലും ദുൽഖർ സിനിമയുടെ ഭാഗമാണ് എന്ന് ഇനി ഉറപ്പിച്ച് പറയാൻ കഴിയും. കാരണം കൽക്കിയുടെ കേരളത്തിലെ വിതരണാവകാശം ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനിയായ വേഫറർ ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്.

ദുൽഖറിന്റെ തന്നെ ഏറ്റവും വലിയ വിജയ ചിത്രമായ സീതാരാമം നിർമിച്ചത് വൈജയന്തി മൂവീസായിരുന്നു. കൽക്കി 2898 എഡിക്കായി ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. ജൂണ് 27ന് ചിത്രം റിലീസിനെത്തും. ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം.

തലൈവരുടെ 'വേട്ടയ്യൻ' തിരക്കുകൾ; 'കൂലി' തുടങ്ങാൻ അടുത്ത മാസമാകും, റിപ്പോർട്ട്

ദീപിക പദുകോൺ, അമിതാഭ് ബച്ചൻ, കമൽഹാസൻ, ശോഭന തുടങ്ങിയ വൻ താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുണ്ട്. സിനിമയിൽ നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രത്തെയാണ് കമൽ അവതരിപ്പിക്കുന്നത്. തമിഴകത്ത് നിരവധി ഹിറ്റ് ഗാനങ്ങള്ക്ക് സംഗീതം നല്കിയ സന്തോഷ് നാരായണനാണ് കല്ക്കി 2898 എഡിയുടെയും പാട്ടുകള് ഒരുക്കിയിരിക്കുന്നത്.

https://www.youtube.com/watch?v=qmjPbNySBUg&t=1s
dot image
To advertise here,contact us
dot image