
നാഗ് അശ്വിന്റെ ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എഡി'യിലെ അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. അശ്വത്ഥാമാവായാണ് ചിത്രത്തിൽ ബച്ചൻ എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്ലർ ഈ മാസം 10 ന് റിലീസ് ചെയ്യും.
ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ ദീപിക പദുകോൺ ആണ് നായികയായി എത്തുന്നു.
തമിഴകത്തെ പല റെക്കോർഡുകളും വീഴും; അജിത് ചിത്രം ഒരുക്കാൻ ഒരുങ്ങി ശങ്കർ?കമൽ ഹാസനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്ക്ക് സംഗീതം നല്കിയ സന്തോഷ് നാരായണനാണ് 'കല്ക്കി 2898 എഡി'യുടെയും പാട്ടുകള് ഒരുക്കിയിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് ചിത്രം നിർമിക്കുന്നു.