
കേരള ബോക്സ് ഓഫീസിനെ പീക്കിലെത്തിക്കുന്നതിനൊപ്പം തമിഴ്നാട് ബോക്സ് ഓഫീസിനെയും വീഴാതെ പിടിച്ചു നിർത്തുകയാണ് മലയാള സിനിമകൾ. 'പ്രേമലു'വും 'മഞ്ഞുമ്മൽ ബോയ്സും' തമിഴ്നാട്ടിൽ നേടിയ കളക്ഷൻ തന്നെ അതിനുദാഹരണമാണ്. സൂപ്പർ സ്റ്റാറുകളുടെ സിനിമ പോലും നിലം പതിച്ച സമയത്താണ് മലയാള സിനിമ കോളിവുഡിന് നൽകിയ വിജയം. എന്നാൽ മെയ് മൂന്നിന് പുറത്തിറങ്ങിയ 'അരൻമനൈ 4' പതിയെ കോളിവുഡിന് ആശ്വാസമാവുകയാണ്.
ഹൊറർ കോമഡി ചിത്രം 'അരൻമനൈ 4, യുവതാരം കവിൻ നായകനായ 'സ്റ്റാർ' എന്നീ ചിത്രങ്ങൾ തിയേറ്ററിൽ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. ഏറ്റവും പുതിയ ബോക്സ് ഓഫീസ് കണക്കുകൾ പ്രകാരം അരൻമനൈ 4 ഇന്ത്യയിൽ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 50 കോടിയാണ്. ചിത്രം റിലീസ് ചെയ്ത് 11 ദിവസം പിന്നിടുമ്പോഴാണ് ഈ നേട്ടം.
ആദ്യ വാരം 37.75 കോടി നേടിയ അരൻമനൈ 4 രണ്ടാം വാരത്തിൽ മറ്റൊരു 12.25 കോടിയും കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഇതിൽ 41.5 കോടിയും തമിഴ്നാട്ടിൽ നിന്നാണ് ലഭിച്ചിരിക്കുന്നത്. എന്നിരുന്നാലും തമിഴ് നാട്ടിൽ 'മഞ്ഞുമ്മൽ ബോയ്സ്' സ്വന്തമാക്കിയ നേട്ടത്തെ മറി കടക്കാൻ അരൻമനൈയ്ക്ക് സാധിച്ചിട്ടില്ല. രണ്ടാം സ്ഥാനത്ത് ശിവകാർത്തികേയൻ നായകനായ 'അയലാൻ' ആണ്.
'കാസർകോട് ഭാഷ മാത്രമായിരുന്നു ആകെയുള്ള പിടിവള്ളി'; സുമലത ടീച്ചറായതിനെ കുറിച്ച് ചിത്ര നായർ