
May 23, 2025
05:59 AM
ഷിജു, പാറയിൽ വീട്, നീണ്ടകര, ഈ വിലാസവും തേടി ഒരു പൊലീസ് സംഘത്തിനൊപ്പം ഏറെ നാൾ മലയാളി പ്രേക്ഷകരും യാത്ര ചെയ്തിരുന്നു. മലയാളത്തിലെ ആദ്യത്തെ വെബ് സീരീസിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ തുടക്കം കുറിച്ചുകൊണ്ട് ശ്രദ്ധയാകർഷിച്ച കേരള ക്രൈം ഫയൽസിന്റെ ആദ്യ സീസൺ വിജയകരമായിരുന്നു. പ്രേക്ഷകർ കാത്തിരിക്കുന്ന സീരീസിന്റെ രണ്ടാം സീസണിന്റെ അപ്ഡേഷനാണ് അണിയറക്കാർ പങ്കുവെച്ചിരിക്കുന്നത്.
രണ്ടാം സീസണിന്റെ ഷൂട്ട് ഇന്നലെയോടെ പൂർത്തീകരിച്ചിരിക്കുകയാണ്. ജൂണ്, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഹമ്മദ് കബീറാണ് സീരീസിന്റെ സംവിധായകൻ. അദ്ദേഹം തന്നെയാണ് പാക്ക് അപ്പായ വാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ബാഹുൽ രമേഷാണ് രണ്ടാം സീസണിന്റെ കഥയും തിരക്കഥയും. ജിതിൻ സ്റ്റാനിസ്ലോസ് ഛായാഗ്രഹണവും ഹിഷാം അബ്ദുൽ വഹാബ് സംഗീതവും മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും നിർവ്വഹിക്കും.
ആദ്യ സീസണായ കേരള ക്രൈം ഫയൽസ് ഷിജു, പാറയിൽ വീട്, നീണ്ടകര സംവിധാനം ചെയ്തതും അഹമ്മദ് കബീർ തന്നെയായിരുന്നു. 2023 ജൂൺ 23-നാണ് ആദ്യ സീസൺ റിലീസ് ചെയ്തത്. 2011 ല് ഏറണാകുളം നോര്ത്ത് സ്റ്റേഷന് പരിധിയിലെ ഒരു പഴയ ലോഡ്ജില് ഒരു ലൈംഗിക തൊഴിലാളിയായ സ്ത്രീ കൊല്ലപ്പെടുന്നതും, അതിനെ തുടര്ന്ന് കേരള പൊലീസ് നടത്തുന്ന അന്വേഷണവുമായിരുന്നു ആദ്യ സീരിസ് പറഞ്ഞത്.
ഈ 'ആവേശം' ഉടനേയെങ്ങും നിൽക്കില്ല; 17-ാം ദിവസവും രംഗയുടെ ജാഡ കാണാൻ ഹൗസ് ഫുൾ, ബി ഓ കളക്ഷൻ