ദേവദൂതൻ 4 K പതിപ്പ് തയ്യാറാകുന്നു; ആവേശത്തിൽ സിനിമാപ്രേമികൾ

സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുമായെത്തിരിക്കുകയാണ് സിബി മലയിൽ

dot image

സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ ചിത്രം ദേവദൂതൻ റീ റിലീസിന് ഒരുങ്ങുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുമായെത്തിരിക്കുകയാണ് സിബി മലയിൽ.

ദേവദൂതൻ റീമാസ്റ്റേർഡ് 4 K അറ്റ്മോസ് പതിപ്പ് തയ്യാറാകുന്നതായി അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ഒപ്പം സിനിമയുടെ പുതിയ പതിപ്പിന്റെ പണിപ്പുരയിലിരിക്കുന്ന ചിത്രവും സിബി മലയിൽ പങ്കുവെച്ചിട്ടുണ്ട്.

സംവിധായകന്റെ പോസ്റ്റിന് താഴെ നിരവധിപ്പേർ ആവേശം പ്രകടിപ്പിച്ച് വന്നിട്ടുണ്ട്. 'സ്ഫടികം റീ റിലീസ് പോലെ ഈ സിനിമയും വീണ്ടും തിയേറ്ററുകളിൽ കാണാൻ കാത്തിരിക്കുന്നു', 'ഇത് ചരിത്രമാകും', 'വിദ്യാസാഗറിന്റെ സംഗീതം തിയേറ്ററുകളിൽ കേൾക്കാൻ കൊതിയാകുന്നു' എന്നിങ്ങനെ പോകുന്നു സിനിമാപ്രേർമികളുടെ പ്രതികരണങ്ങൾ.

'ബിബി മോന്റെ മുറിയൊക്കെ ആക്ച്വലി ഒരു ആശ്രമമായിരുന്നു, അത് ബോയ്സ് ഹോസ്റ്റലാക്കി'; ആവേശം കലാസംവിധായിക

2000 തിൽ റിലീസ് ചെയ്ത മിസ്റ്ററി ത്രില്ലർ ചിത്രമാണ് ദേവദൂതൻ. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങിയ സിനിമയിൽ വിശാൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. ജയപ്രദ, വിനീത് കുമാർ, മുരളി, ജഗതി ശ്രീകുമാർ, ജഗദിഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിദ്യാസാഗർ സംഗീതമൊരുക്കിയ സിനിമയിലെ ഗാനങ്ങൾക്കെല്ലാം ഇന്നും വലിയ പ്രേക്ഷക സ്വീകാര്യതയുണ്ട്.

dot image
To advertise here,contact us
dot image