
May 17, 2025
12:12 AM
തമിഴ് നടൻ രാഘവ ലോറന്സ് സിനിമാ താരം എന്നതിലുപരി ഒരു സാമൂഹിക പ്രവർത്തകൻ കൂടിയാണ്. ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ താരം ഇടയ്ക്കിടെ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. അത്തരത്തിൽ നടന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഇങ്ങനെ പോയാൽ കാശ് കുറേ പൊട്ടും, അടുത്ത മാസം വരാൻ ഇരിക്കുന്നത് പൊളിപ്പൻ പടങ്ങൾഭിന്നശേഷിക്കാരായ 13 പേർക്ക് സ്കൂട്ടർ സമ്മാനിച്ചിരിക്കുകയാണ് താരം, സ്കൂട്ടർ നൽകുന്ന വിഡിയോ തന്റെ ഫെയ്സ്ബുക് പേജിലൂടെ ലോറൻസ് പങ്കുവച്ചിട്ടുണ്ട്. ‘മനുഷ്യ ദൈവം സാര് അവര്’ എന്നാണ് സ്കൂട്ടർ ഏറ്റുവാങ്ങിയവര് പറയുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഇവർക്ക് വീടും യാത്ര ചെയ്യാൻ വാഹനവും നൽകുമെന്ന് താരം നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ആദ്യ ഘട്ടമായാണ് സ്കൂട്ടറുകൾ നൽകിയതെന്ന് രാഘവ ലോറൻസ് പറഞ്ഞു. വീടുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.