
ബോളിവുഡ് സംവിധായകൻ രോഹിത്ത് ഷെട്ടിയുടെ സംവിധാനത്തിരുങ്ങുന്ന ചിത്രം 'സിങ്കം എഗെയ്'നില് നായികയായി ദീപിക പദുക്കോണ് ആണ് വേഷമിടുന്നത്. പൊലീസ് വേഷത്തിൽ ചിത്രത്തിലെത്തുന്ന ദീപികയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
തന്റെ ക്യാരക്ടറിന്റെ ചിത്രം പങ്കുവച്ച ദീപിക 'ലേഡി സിങ്കം' എന്നാണ് ഹാഷ്ടാഗ് നല്കിയിരിക്കുന്നത്. ഒപ്പം ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ 'ശക്തി ഷെട്ടി' എന്നും ഹാഷ്ടാഗ് ഇട്ടിട്ടുണ്ട്. 'റീലിലും, റിയല് ലൈഫിലും എന്റെ ഹീറോ' എന്നാണ് രോഹിത് ഷെട്ടി ചിത്രം പങ്കുവെച്ചു കുറിച്ചിരിക്കുന്നത്.
'ധനലക്ഷ്മി എൻ ചെല്ലോം ഡാ...' റീ റിലീസ് ആഹ്ളാദത്തില് തൃഷദീപിക പദുക്കോണിനെ കൂടാതെ അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, രൺവീർ സിംഗ്, ടൈഗർ ഷ്റോഫ്, അർജുൻ കപൂർ, കരീന കപൂർ എന്നിവരും സിങ്കം എഗെയ്നില് അഭിനയിക്കുന്നുണ്ട്. ഇൻസ്പെക്ടർ ബാജിറാവു സിങ്കമായാണ് അജയ് ദേവ്ഗൺ എത്തുന്നത്. സിങ്കം ഫ്രഞ്ചെസിയിലെ ആദ്യ ചിത്രം 'സിങ്കം' 2011 ലാണ് പുറത്തിറങ്ങിയത്. അജയ് ദേവ്ഗൺ, പ്രകാശ് രാജ്, കാജൽ അഗർവാൾ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തമിഴില് വന് ഹിറ്റായ സൂര്യ അഭിനയിച്ച സിങ്കത്തിന്റെ റീമേക്കായിരുന്നു ആദ്യ ചിത്രം.