/entertainment-new/news/2024/03/28/suriya-and-karthik-subbaraj-to-team-up-for-a-movie-titled-as-suriya-44

വിജയ് അല്ല സൂര്യയാണ് കാർത്തിക് സുബ്ബരാജിന്റെ അടുത്ത പടത്തിലെ നായകൻ; വരുന്നു 'സൂര്യ 44'

സൂര്യയുടെ 2ഡി എൻ്റർടെയ്ൻമെൻ്റും കാർത്തിക് സുബ്ബരാജിൻ്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്

dot image

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സൂര്യ നായകൻ. 'സൂര്യ 44' എന്ന താത്കാലികമായി പേര് നൽകിയിരിക്കുന്ന സിനിമയുടെ പ്രഖ്യാപനം കാർത്തിക് സുബ്ബരാജ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയത്. നേരത്തെ വിജയ്ക്കൊപ്പമായിരിക്കും കാർത്തിക് സുബ്ബരാജിന്റെ അടുത്ത ചിത്രമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിന് പിന്നാലെയാണ് പുതിയ സിനിമയുടെ പ്രഖ്യാപനം.

https://www.facebook.com/photo.php?fbid=979059520255472&set=pb.100044542984924.-2207520000&type=3

'ലവ് ലാഫ്റ്റർ വാർ' എന്ന ടാഗ്ലൈനോടെയുള്ള സിനിമ ആക്ഷനും പ്രാധാന്യം നൽകുന്ന പ്രണയകഥയായിരിക്കുമെന്നാണ് സൂചന. സൂര്യയുടെ 2ഡി എൻ്റർടെയ്ൻമെൻ്റും കാർത്തിക് സുബ്ബരാജിൻ്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുധ കൊങ്കരയ്ക്കൊപ്പമുള്ള സൂര്യ ചിത്രത്തിന് ശേഷമായിരിക്കും പുതിയ ചിത്രം ആരംഭിക്കുക എന്നാണ് റിപ്പോർട്ട്.

ഇതിന് മുകളിലൊന്ന് ചെയ്യാൻ കഴിയുമോ?; അമ്പരപ്പിക്കുന്ന, കരയിക്കുന്ന 'ആടുജീവിതം'

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവയാണ് സുര്യയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. നടൻ കങ്കുവ എന്ന ടൈറ്റില് കഥാപാത്രമായി എത്തുമ്പോൾ പെരുമാച്ചി എന്ന കഥാപാത്രത്തെയാണ് ബോബി ഡിയോൾ അവതരിപ്പിക്കുന്നത്. ദിഷാ പഠാണിയാണ് നായിക. ഐമാക്സ് ഫോര്മാറ്റിലും കങ്കുവ പ്രദര്ശനത്തിന് എത്തുക. ഈ വർഷം പകുതിയോടെ എത്തുന്ന സിനിമ 38 ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us