
ന്യൂഡൽഹി: ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖിയുടെയും മുൻ ഭാര്യ ആലിയയുടെയും 14-ാമത് വിവാഹവാർഷിക ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ വലിയ ചർച്ച. ആലിയ തന്നെയാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതും. ഇരുവരും മക്കളായ ഷോറക്കും യാനിക്കും ഒപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചത്. "എൻ്റെ എല്ലാം എല്ലാമായ ഒരാൾക്കൊപ്പം പതിനാലാമത് വിവാഹവാർഷികം ആനന്ദപ്പൂർവ്വം ആഘോഷിക്കുന്നു" എന്നായിരുന്നു പോസ്റ്റിൻ്റെ അടിക്കുറുപ്പ്.
എന്നാൽ ചിത്രങ്ങൾ പ്രചരിച്ചത്തോടെ നിരവധി ആരാധകരാണ് കമന്റുമായി രംഗത്ത് എത്തുന്നത്. ഇരുവരും പിരിഞ്ഞിരുന്നതല്ലേ, ഇവർ എപ്പോൾ ഒന്നിച്ചു, ഇരുവരും ഒന്നിച്ചതിൽ സന്തോഷം എന്നിങ്ങനെയാണ് ആരാധകരുടെ പ്രതികരണങ്ങൾ.
നവാസുദ്ദീൻ സിദ്ദിഖിക്കെതിരെയും കുടുംബത്തിനെതിരെയും മുൻപ് ആലിയ പീഡനപരാതി നൽകിയിരുന്നു. ഡിവോഴ്സ് ആവശ്യപ്പെട്ട് ആലിയ രംഗത്ത് വന്നതും ഏറെ വാർത്തയായിരുന്നു. തന്നെയും മക്കളെയും സിദ്ദിഖിയും കുടുംബവും പുറത്താക്കി എന്നടക്കമായിരുന്നു ആലിയയുടെ വാദങ്ങൾ.
എന്നാൽ പ്രശ്നങ്ങൾ സംസാരിച്ച് രമ്യമായി പരിഹരിക്കാൻ ഇരുവരോടും ബോംബെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്ന്ന് ഇരുവരും ഒത്തുതീർപ്പിലേക്ക് എത്തുകയായിരുന്നു. ഇരുവരും ഒന്നിക്കാൻ ഏറെ കാത്തിരിക്കുകയാണെന്നാണ് അന്ന് ആരാധകരിൽ പലരും പറഞ്ഞത്.
തഗ് ലൈഫിൽ നിവിൻ പോളി, കൂടെ മാസാക്കാൻ അരവിന്ദ് സ്വാമിയും?; കമൽഹാസൻ ചിത്രത്തിലെ പുതിയ അപ്ഡേറ്റ്