
ഏപ്രിൽ മാസത്തെ പ്രധാന റിലീസുകളിൽ ഒന്നാണ് പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'വര്ഷങ്ങള്ക്കു ശേഷം'. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ട്രെയ്ലറിനെല്ലാം വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് സംവിധായകന് വിനീത്.
സിനിമയുടെ ഫൈനൽ മിക്സിങ് പൂർത്തിയായതായാണ് വിനീത് അറിയിച്ചിരിക്കുന്നത്. സിനിമ എത്രയും വേഗം തിയേറ്ററുകളിൽ എത്തിക്കാനായി കാത്തിരിക്കുന്നുവെന്നും ഈ ചിത്രം ഏറെ പ്രിയപ്പെട്ടതാണെന്നും വിനീത് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
ഹൃദയത്തിന്റെ വിജയത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വര്ഷങ്ങള്ക്കു ശേഷം. ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ ഗീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കൂൾ ആയി 'മഞ്ഞുമ്മൽ ബോയ്സ്' കാണാനെത്തി ധോണി; ആവേശത്തിൽ ആരാധകർഏപ്രിൽ 11 നാണ് 'വർഷങ്ങൾക്ക് ശേഷം' ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. മെറിലാന്റ് സിനിമാസിന്റെ ബാനറില് വൈശാഖ് സുബ്രഹ്മണ്യം ആണ് വര്ഷങ്ങള്ക്കു ശേഷം നിര്മ്മിക്കുന്നത്. ബോംബൈ ജയശ്രീയുടെ മകന് അമൃത് രാംനാഥ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.