
2018-ൽ ഹിറ്റ് ചാർട്ടിൽ ഇടം നേടിയ 'സുഡാനി ഫ്രം നൈജീരിയ'യുടെ വിജയത്തിന് ശേഷം സൗബിൻ ഷാഹിറും സംവിധായകൻ സക്കറിയയും ഒന്നിക്കുന്ന ചിത്രം പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് പുതിയ സിനിമയുടെ അപ്ഡേറ്റ് പ്രേക്ഷകരെ അറിയിച്ചത്. 'ആറ് വർഷങ്ങൾക്കുശേഷം പ്രിയപ്പെട്ട നടനും സംവിധായകനും ഒന്നിക്കുന്നു. മനോഹരമായ വിഷ്വൽ ട്രീറ്റിന് തയ്യാറാകൂ' എന്നാണ് സൗബിൻ ഷാഹിറും സക്കറിയയും ചെർന്ന് പുറത്തുവിട്ട പോസ്റ്റ്.
സുഡാനി ഫ്രം നൈജീരിയ പുറത്തിറങ്ങി ആറ് വർഷം പിന്നിടുമ്പോഴാണ് ചിത്രത്തിന്റെ പ്രഖ്യാപനം. സിനിമയുടെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മലബാറിന്റെ നെഞ്ചിടിപ്പായ ഫൂട്ബോൾ കളിയുടെ ആവേശം കാട്ടിയ ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. നിരവധി പുതുമുഖങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടെത്തിയ സൗബിന് ചിത്രം തിയേറ്ററുകളിലും ഓളം തീർത്തിരുന്നു.
കാന് ഫിലിം ഫെസ്റ്റിവലിലടക്കം ശ്രദ്ധ നേടിയ ചിത്രം നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കിയിരുന്നു. സൗബിന് ഷാഹിർ മികച്ച നടനായും മികച്ച നവാഗത സംവിധായകനായി സക്കരിയയും സംസ്ഥാന പുരസ്കാരത്തിനർഹമായിരുന്നു. കൂടാതെ 23-ാമത് ഐഎഫ്എഫ്കെയിൽ മികച്ച ചിത്രമായും സുഡാനി ഫ്രം നൈജീരിയ തിരഞ്ഞെടുക്കപ്പെട്ടു.
'കന്നത്തിൽ മുത്തമിട്ടാലി'ലെ സിമ്രന്റെ റോൾ ഓഫർ ചെയ്തിരുന്നതാണ്'; സൂര്യയുടെ സഹോദരി ബൃന്ദ ശിവകുമാർ