
പുഷ്പയ്ക്ക് ശേഷം പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധേയനായ മലയാളത്തിന്റെ പ്രിയ നടൻ ഫഹദ് ഫാസിലിന്റെ അടുത്ത തെലുങ്ക് ചിത്രം പ്രഖ്യാപിച്ച് നിർമ്മാതാക്കളായ എസ് എസ് കാർത്തികേയയുടെ എസ് എസ് രാജമൗലി ഫിലിംസ്. ഓക്സിജൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഫഹദിന്റെ മാസ്ക് വെച്ചുള്ള പോസ്റ്റാണ് നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്.
#DontTroubleTheTrouble and #Oxygen
— Friday Matinee (@VRFridayMatinee) March 19, 2024
Both films are presented by Rajamouli & stars Fahadh Faasil.
Multi film deal signed by the Malayalam actor with ARKA pic.twitter.com/r56mWjAjsH
ഓക്സിജൻ എന്ന സിനിമയ്ക്കൊപ്പം ഡോൺഡ് ട്രബിൾ ദ ട്രബിൾ എന്ന ഫഹദിന്റെ മറ്റൊരു ചിത്രത്തിന്റെ പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. എസ് എസ് രാജമൗലി ഫിലിംസിനൊപ്പം അർക്ക മീഡിയ വർക്ക്സും സിനിമയുടെ നിർമ്മാണത്തിൽ പങ്കാളികളാണ്. എസ് എസ് കാർത്തികേയയുടെ അരങ്ങേറ്റ നിർമ്മാണമാണ് ഓക്സിജൻ.
തെലുങ്ക്, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. സിദ്ധാർത്ഥ് നടെല്ലയാണ് ഓക്സിജൻ സംവിധാനം ചെയ്യുന്നത്. പരിവർത്തനത്തിൻ്റെയും സൗഹൃദത്തിൻ്റെയും കഥയെന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ചില യഥാർത്ഥ സംഭവങ്ങളുമായി ബന്ധപ്പെടുത്തിയ ഒരുക്കുന്ന ചിത്രം,. ഈ വർഷം തന്നെ ഫഹദ് ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ക്ലാഷ് വരുന്നത് ലോക്സഭാ തെരഞ്ഞെടുപ്പുമായി; പ്രഭാസിന്റെ കൽക്കി 2898 എഡി റിലീസ് മാറ്റുന്നു?