
ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് തരുൺ മൂർത്തി. ഇരുചിത്രങ്ങളും വലിയ വിജയങ്ങളുമായിരുന്നു. ഇപ്പോഴിതാ തരുണിന്റെ അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു എന്ന വാർത്തകളാണ് വരുന്നത്. തരുൺ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.
'എൽ' ലോഡിങ് എന്ന കുറിപ്പോടെയാണ് പുതിയ സിനിമയുടെ പോസ്റ്റർ തരുൺ മൂർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. മോഹൻലാലിന്റെ 360മത്തെ സിനിമ കൂടിയാണിത്. 'L 360' എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് നിർമ്മിക്കുന്നത്. സിനിമയുടെ മറ്റു വിവരങ്ങൾ ലഭ്യമല്ല.
തരുണിന്റെ ഈ പ്രഖ്യാപനം സിനിമാപ്രേമികളെ വലിയ ആവേശത്തിലാക്കിയിരിക്കുകയാണ്. 'പ്രതീക്ഷകൾ വാനോളം', 'കാത്തിരുന്ന നിമിഷം' എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.
ഒടുവിൽ 'ധ്രുവനച്ചത്തിരം' റിലീസ് ചെയ്യാനുള്ള പദ്ധതികളുമായി അണിയറക്കാർ; ആടുജീവിതവുമായി ക്ലാഷ്?അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന സിനിമയിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. 'ലൂസിഫര്' വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്ശനത്തിനെത്തും. ആശിര്വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്സും ചേര്ന്നാണ് നിര്മ്മാണം.