
ഇന്ത്യൻ സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'എമ്പുരാൻ'. ഇപ്പോഴിതാ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ചിത്രത്തിന്റെ ഷൂട്ടിംഗ് പല രാജ്യങ്ങളിലായി നടക്കുന്ന സാഹചര്യത്തിൽ ഇത് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട ചിത്രം ആണോയെന്നാണ് ആരാധകരുടെ സംശയം.
'തോളും ചെരിച്ചുള്ള ആ നടത്തം കണ്ടോ?', 'എന്റെ പൊന്ന് ലാലേട്ടാ നിങ്ങൾ ചുമ്മാ വന്ന് നിന്ന മതി', 'ബോക്സ് ഓഫീസ് തൂക്കിയടി ലോഡിങ്', 'ആ നടത്തം വെറുതെയല്ല', എന്നിങ്ങനെ നീളുന്ന കമെന്റുകളാണ് ചിത്രത്തിന് താഴെ ആരാധകർ പോസ്റ്റ് ചെയ്യുന്നത്. ബ്രഹ്മാണ്ഡ ബജറ്റിൽ ഒരുങ്ങുന്ന സിനിമ ഇരുപതോളം രാജ്യങ്ങളിലായാണ് ഷൂട്ട് ചെയ്യുന്നത്. സിനിമയുടെ റിലീസ് സംബന്ധിച്ച് വമ്പൻ അപ്ഡേറ്റുകൾ എത്തുന്നുണ്ട്. ഈ ഓണത്തിന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ പദ്ധതി എന്നാണ് റിപ്പോർട്ട്.
അബ്രാം ഖുറേഷിയുടെ രണ്ടാം വരവിനായി അധികം കാത്തിരിക്കേണ്ട; എമ്പുരാൻ ഓണത്തിനെത്തും?മോഹൻലാലിന്റെ ലൈൻ അപ്പുകളിൽ ഏറ്റവും കാത്തിരിപ്പുള്ള ചിത്രങ്ങളിൽ ഒന്നാണ് 'എമ്പുരാൻ'. 2019 ല് 'ലൂസിഫര്' വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്ശനത്തിനെത്തും. ആശിര്വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്സും ചേര്ന്നാണ് നിര്മ്മാണം. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും പുതിയ ചിത്രത്തിന്റെ ഭാഗമാണ്.