'അമരനാ'യി ശിവകാർത്തികേയൻ; എസ് കെ 21ന്റെ ടൈറ്റിൽ പുറത്തുവിട്ടു, ഒപ്പം കിടിലൻ ടീസറും

ശിവകാർത്തികേയന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ ടൈറ്റിലും ടീസറും പുറത്തുവിട്ടിരിക്കുന്നത്

dot image

രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ശിവകാർത്തികേയൻ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് അമരൻ എന്നാണ് പേരിട്ടിരിക്കുന്നത്. ശിവകാർത്തികേയന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ ടൈറ്റിലും ടീസറും പുറത്തുവിട്ടിരിക്കുന്നത്.

https://www.youtube.com/watch?si=Sk1LtpZcIX1maCAG&v=A76db9lX2fE&feature=youtu.be

ശിവകാർത്തികേയന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൽ കാണാം. നീണ്ട നാളത്തെ ആക്ഷൻ പരിശീലനം നടൻ ഈ ചിത്രത്തിനായി നടത്തിയിരുന്നു. രാജ് കമൽ ഫിലിംസിന്റെ ബാനറിൽ കമൽ ഹാസനാണ് ചിത്രം നിർമ്മിക്കുന്നത്. 'രംഗൂൺ' എന്ന ചിത്രത്തിന് ശേഷം രാജ്കുമാർ പെരിയസാമി ഒരുക്കുന്ന ഹൈ ആക്ഷൻ സിനിമയാണ് അമരൻ.

മമ്മൂട്ടി-വൈശാഖ് കോംബോയുടെ കോമഡി ആക്ഷൻ എന്റർടെയ്നർ; 'ടർബോ' അവസാന ഘട്ടത്തിലേക്ക്

അതേസമയം, ശിവകാർത്തികേയൻ നായകനായി എത്തിയ 'അയലാൻ' തിയേറ്ററിൽ വലിയ വിജയം കൈവരിച്ചില്ലെങ്കിലും ഒടിടി റിലീസിന് ശേഷം നല്ല പ്രതികരണമാണ് ലഭിക്കുന്നത്. സൺ നെക്സ്റ്റിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ആർ രവികുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സയൻസ് ഫിക്ഷൻ ഴോണറിലുള്ള ചിത്രത്തിൽ രാകുൽ പ്രീത് സിങ് ആണ് നായിക. ശരത് കേൽകർ, യോഗി ബാബു, ഭാനുപ്രിയ, കരുണാകരൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അയലാൻ 2വും അണിയറയിലാണ്.

dot image
To advertise here,contact us
dot image