
കരൺ ജോഹർ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കി തയ്യാറാകുന്ന ലവ് സ്റ്റോറിയാൻ എന്ന വെബ് സീരീസ് പ്രഖ്യാപിച്ചു. വാലെന്റൈസ് ദിനത്തോടനുബന്ധിച്ച് ആമസോൺ പ്രൈമിൽ ആണ് സീരീസ് എത്തുന്നത്. കരൺ ജോഹറിനോടൊപ്പം അപൂർവ മേത്ത, സോമെൻ മിശ്ര, ധർമറ്റിക് എൻ്റർടൈൻമെൻ്റ് ചേർന്നാണ് ലവ് സ്റ്റോറിയാൻ നിർമ്മിക്കുന്നത്.
മാധ്യമപ്രവത്തകനായിരുന്ന നിലൗഫർ വെങ്കിട്ടരാമൻ, പ്രിയാ രമണി, സമർ ഹലാർങ്കർ എന്നിവർ ചേർന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇന്ത്യ ലവ് പ്രോജക്റ്റിൽ എഴുതിയ കഥകളെ അടിസ്ഥാനമാക്കിയുള്ളതാണ് സീരീസ്. ആറു ദമ്പതികളുടെ കഥ ആറു സീരീസ് ആയാണ് എത്തുന്നത്. സ്നേഹം, പ്രത്യാശ, സന്തോഷം, തടസ്സങ്ങൾ, മറികടക്കൽ എന്നിവയെക്കെയാണ് സീരിസിൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ. സംവിധായകൻ വിവേക് സോണി, അർച്ചന ഫഡ്കെ, കോളിൻ ഡികുഞ്ഞ, ഹാർദിക് മേത്ത, ഷാസിയ ഇഖ്ബാൽ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ.