എസ് ഐ ബിജു പൗലോസിന്റെ ഓട്ടം തുടരുന്നു; 'ആക്ഷൻ ഹീറോ ബിജു 2' രണ്ടാം ഭാഗം അനൗൺസ് ചെയ്ത് നിവിൻ പോളി

ആക്ഷൻ ഹീറോ ബിജു ഇറങ്ങി എട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും തുടരുന്ന ചിത്രത്തിനോടുള്ള സ്നേഹത്തിനും പിന്തുണക്കും നടൻ നന്ദി അറിയിച്ചു

dot image

ഒരു പൊലീസ് ഓഫീസറുടെ ദൈനംദിന ജീവിതത്തിലെ കാഴ്ചകൾ ബിഗ് സ്ക്രീനിൽ കാണിച്ച് ജനപ്രീതി നേടിയ ചിത്രമാണ് നിവിൻ പോളി നായകനായ 'ആക്ഷൻ ഹീറോ ബിജു'. ചെറുതും വലുതുമായ കേസുകളെ കുറിച്ചും അന്വേഷണങ്ങളെ കുറിച്ചും രസകരമായി പറയാൻ ചിത്രത്തിന് സാധിച്ചു. ഇപ്പോഴിതാ സിനിമ റിലീസ് ചെയ്ത് എട്ടു വർഷം പൂർത്തിയാകുമ്പോൾ സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

നിവിൻ പോളി തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെയാണ് തന്റെ പുതിയ സന്തോഷം പങ്കുവെച്ചത്. ആക്ഷൻ ഹീറോ ബിജു ഇറങ്ങി എട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും തുടരുന്ന ചിത്രത്തിനോടുള്ള സ്നേഹത്തിനും പിന്തുണക്കും നന്ദി അറിയിച്ച നടൻ ഏറെ ആവേശത്തോടെയാണ് രണ്ടാം ഭാഗം അനൗൺസ് ചെയ്തിരിക്കുന്നത്.

'ആഭ്യന്തര കുറ്റവാളി'യുമായി ആസിഫ് അലി; പോസ്റ്റർ പങ്കുവെച്ച് അണിയറ പ്രവർത്തകർ

എബ്രിഡ് ഷൈന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് നിവിൻ പോളിയും പി എസ് ഷംനാസും ചേർന്നാണ്. സിനിമാപ്രേമികൾ ആവേശത്തോടെയാണ് ഈ വാർത്തയെ വരവേറ്റിരിക്കുന്നത്. 2016 ഫെബ്രുവരി നാലിനായിരുന്നു ആക്ഷൻ ഹീറോ ബിജു റിലീസ് ചെയ്തത്. കുടുംബ പ്രേക്ഷകർക്കൊരുപോലെ ഇഷ്ടപ്പെട്ട ചിത്രത്തിലെ ഗാനങ്ങളും കോമഡി രംഗങ്ങളും ശ്രദ്ധേയമായിരുന്നു.

dot image
To advertise here,contact us
dot image