വീട്ടുജോലി ചെയ്തില്ല; മകളെ കുക്കർകൊണ്ട് തലയ്ക്കടിച്ച് കൊന്ന് പിതാവ്

ഗുജറാത്തിലെ സൂറത്തിലാണ് ഞെട്ടിക്കുന്ന സംഭവം

Ajay George
1 min read|01 Dec 2024, 02:48 pm
dot image

ഗാന്ധിനഗര്‍: വീട്ടുജോലി ചെയ്യാതിരുന്നതിനെത്തുടർന്ന് മകളെ പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്ന് പിതാവ്. ഗുജറാത്തിലെ സൂറത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഹേതാലി എന്ന പതിനെട്ടുകാരിയെയാണ് സൂറത്ത് സ്വദേശിയായ പിതാവ് മുകേഷ് പര്‍മര്‍(40) കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം.

വീട്ടുജോലികള്‍ ചെയ്യാതെ ഹേതാലി മൊബൈലില്‍ ഗെയിം കളിച്ചിരുന്നതില്‍ മുകേഷ് പ്രകോപിതനാവുകയും ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയുമായിരുന്നു. തുടർന്ന് പ്രഷര്‍ കുക്കര്‍ കൊണ്ട് പെണ്‍കുട്ടിയുടെ തലയില്‍ തുടരെത്തുടരെ അടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഹേതാലിയുടെ അമ്മ ഗീതാ ബെന്നിന്റെ പരാതിയില്‍ മുകേഷിനെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.

dot image
To advertise here,contact us
dot image