അടുത്ത ജന്മം ഷംനയുടെ മകനായി ജനിക്കണമെന്ന് മിഷ്കിൻ; കണ്ണുനിറഞ്ഞ് നടി

സംവിധായകൻ പറയുന്ന വാക്കുകൾ കേട്ട് കരയുന്ന ഷംനയെയും വീഡിയോയിൽ കാണാം

dot image

ചെന്നൈ: നടി ഷംന കാസിമിന്റെ മകനായി അടുത്ത ജന്മം ജനിക്കണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞ് സംവിധായകൻ മിഷ്കിൻ. മരണം വരെ ഷംന അഭിനയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും മിഷ്കിൻ പറയുന്ന ഒരു വീഡിയോ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ഡെവിള് എന്ന സിനിമയുടെ പ്രമോഷന് പരിപാടിക്കിടയിലായിരുന്നു മിഷ്കിന്റെ വാക്കുകള്. സംവിധായകൻ പറയുന്ന വാക്കുകൾ കേട്ട് കരയുന്ന ഷംനയെയും വീഡിയോയിൽ കാണാം. മിഷ്കിന്റെ സഹോദരന് ജി.ആര്. ആദിത്യ സംവിധാനം ചെയ്യുന്ന സിനിമയാണ് ഡെവിള്. സ്വയം മറന്ന് അഭിനയിക്കുന്നവരെയാണ് അഭിനേതാക്കള് എന്ന് വിളിക്കാറുള്ളതെന്നും ഷംന അത്തരത്തിലൊരു അഭിനേത്രിയാണെന്നും മിഷ്കിന് പറയുന്നു.

കുറ്റകൃത്യത്തിൽ നിന്നുള്ള പണം ബോധപൂർവം ഉപയോഗിച്ചു; ജാക്വിലിൻ ഫെർണാണ്ടസിനെതിരെ ഇഡി

തമിഴ് സിനിമാരംഗത്ത് ഷംനയെ അറിയപ്പെടുന്നത് പൂർണ എന്ന പേരിലാണ്. മിഷ്കിന്റെ വാക്കുകൾ ഇങ്ങനെയാണ്: 'എന്റെ ജീവിതത്തില് വളരെ അധികം പ്രാധാന്യമുള്ള വ്യക്തിയാണ് പൂർണ. അടുത്ത ജന്മത്തില് എനിക്ക് പൂർണയുടെ മകനായി ജനിക്കണം. മരണം വരെ പൂർണ അഭിനയിക്കണം എന്നാണ് എന്റെ ആഗ്രഹം. മറ്റ് ചിത്രങ്ങളില് അഭിനയിക്കുമോ എന്നറിയില്ലെങ്കിലും എന്റെ ചിത്രത്തില് പൂർണ ഉണ്ടാവുമെന്നും മിഷ്കിന് പറഞ്ഞു. സ്നേഹമുള്ള നടിയാണ് പൂർണ. അഞ്ച് വര്ഷം അഭിനയിച്ച് കഴിഞ്ഞുപോരെ വിവാഹം എന്ന് ഞാന് ചോദിച്ചിരുന്നു. കല്യാണം നടന്നപ്പോഴും എനിക്ക് ഒരുപാട് സന്തോഷമായി. ഇപ്പോള് ഇവരെ കാണുമ്പോഴും സന്തോഷം'.

https://www.youtube.com/watch?v=UXyQ7DpGrDU&t=130s
dot image
To advertise here,contact us
dot image