
May 23, 2025
09:38 AM
അന്തരിച്ച ഗായിക ഭവതാരിണിയുടെ വിയോഗത്തിൽ ഇളയരാജ. ഭവതാരിണിയോടൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ചുകൊണ്ട് 'അൻപ് മകളേ' എന്നാണ് ഇളയരാജ കുറിച്ചത്. അച്ഛന്റെയൊപ്പം ചിത്രങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന കുട്ടി ഭവതാരിണിയാണ് ചിത്രത്തിലുള്ളത്. ഗായികയെ അവസാനമായി കാണാൻ സിനിമ-സാംസ്കാരിക മേഖലയിലുള്ള നിരവധിപേര് എത്തുകയും സോഷ്യൽ മീഡിയയിലൂടെ അനുശോചനമറിയിക്കികയും ചെയ്തു.
ഇന്നലെ വൈകുന്നേരം അഞ്ച് മണിക്കായിരുന്നു ഭവതാരിണി വിട പറഞ്ഞത്. കരളിലെ അർബുദത്തെ തുടർന്ന് ഏതാനും മാസങ്ങളായി ശ്രീലങ്കയിൽ ചികിത്സയിലായിരുന്നു ഭവതാരിണി. 'ഭാരതി' എന്ന ചിത്രത്തിലെ ''മയിൽ പോല പൊന്ന് ഓന്ന്'' എന്ന ഗാനത്തിന് 2,000ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാര ലഭിച്ചിട്ടുണ്ട്. 'പൊന്മുടിപ്പുഴയോരത്ത്', 'മൈ ഡിയർ കുട്ടിച്ചാത്തൻ', 'കളിയൂഞ്ഞാൽ' എന്നീ മലയാളം സിനിമങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മൃതദേഹം നാളെ ചെന്നൈയിലെത്തിക്കും. കാർത്തിക് ഇളയരാജ, യുവൻ ശങ്കർ രാജ എന്നിവരാണ് സഹോദരങ്ങൾ.
'റാസയ്യ' എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി ഭവതാരിണി പിന്നണി ഗായികയാകുന്നത്. ഗാനം ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. സോഹദരങ്ങളായ കാർത്തിക് ഇളയരാജയുടെയും യുവൻ ശങ്കർ രാജയുടെയും സംഗീത സംവിധാനത്തിലും ഭവതാരിണി പാടിയിട്ടുണ്ട്. 2002-ലാണ് സംഗീത സംവിധാന രംഗത്തേക്ക് ഭവകതാരിണി കടക്കുന്നത്. 'അവുന്ന' എന്ന തെലുങ്ക് ചിത്രത്തിന് വേണ്ടിയും ഹിന്ദി ചിത്രമായ 'ഫിർ മിലേംഗ'യിലെ ഗാനത്തിനും ഈണമൊരുക്കി.