'ഒരു ആകാശ പ്രഹേളികയുടെ കാവൽക്കാരൻ'; ടൊവിനോയുടെ പിറന്നാൾ കളറാക്കാൻ 'എആർഎം' ഫസ്റ്റ് ലുക്ക്

പൂർണമായും 3ഡിയിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ പൂർത്തിയാക്കുന്ന സിനിമകളിൽ ഒന്നാണ്

dot image

ടൊവിനോ തോമസ് നായകനാകുന്ന ഫാന്റസി ചിത്രം 'അജയന്റെ രണ്ടാം മോഷണത്തിൻ്റെ'(എആർഎം) ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ. 'ഒരു ആകാശ പ്രഹേളികയുടെ കാവൽക്കാരൻ' എന്ന കുറിപ്പോടെ സംവിധായകൻ ജിതിൻ ലാൽ ആണ് ഫസ്റ്റ് ലുക്ക് ഉൾപ്പെടുന്ന ഗ്ലിംപ്സ് വീഡിയോ പങ്കുവെച്ചത്.

പൂർണമായും 3ഡിയിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ പൂർത്തിയാക്കുന്ന സിനിമകളിൽ ഒന്നാണ്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു. കുഞ്ഞിക്കെളു, മണിയൻ, അജയൻ എന്നിങ്ങനെ ട്രിപ്പിൾ റോളിൽ ആണ് ടോവിനോ തോമസ് ചിത്രത്തിലെത്തുന്നത്. നിലവിൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. ടൊവിനോയുടെ പിറന്നാൾ ദിനത്തിലാണ് ഫസ്റ്റ് ലുക്ക് പങ്കുവെച്ചിരിക്കുന്നത്.

തലൈവർക്കൊപ്പം മാത്യൂ-നരസിംഹ സ്വാഗ് വീണ്ടും കാണണോ?'; 'ജയിലർ 2' വരുന്നു

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികാ വേഷത്തിൽ എത്തുന്നത്. കൃതി ഷെട്ടിയുടെ ആദ്യ മലയാളം സിനിമ കൂടിയാണ് എആർഎം. മൂന്നു കാലഘട്ടങ്ങളിലൂടെ സഞ്ചരിച്ചാണ് എആർഎം കഥ പറയുന്നത്. അഞ്ച് ഭാഷകളിലായി പാൻ-ഇന്ത്യൻ റീച്ചോടെയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മാജിക് ഫ്രെയിംസ്, യു ജി എം മോഷൻ പിക്ചേർസ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് നിർമ്മാണം.

എഡിറ്റര്: ഷമീർ മുഹമ്മദ്, പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഡോ. വിനീത് എം.ബി., പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി, ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്, കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്, കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്ന സ്വാമി, സ്റ്റണ്ട്: വിക്രം മോർ, ഫീനിക്സ് പ്രഭു ,ലിറിക്സ്: മനു മൻജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ, അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ, സൗണ്ട് ഡിസൈൻ: സിംഗ് സിനിമ, ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, പി ആർ & മാർക്കറ്റിംഗ് ഹെഡ് - വൈശാഖ് വടക്കേവീട് ,വാർത്താ പ്രചരണം -ജിനു അനിൽകുമാർ.

dot image
To advertise here,contact us
dot image