ഫെബ്രുവരിയിൽ രശ്മികയുമായി വിവാഹം?; തുറന്ന് പറഞ്ഞ് വിജയ് ദേവരക്കൊണ്ട

ഓൺ-സ്ക്രീൻ കെമിസ്ട്രിയേക്കാൾ കൂടുതൽ, ഇരുവരുടെയും ഓഫ്-സ്ക്രീൻ ബോണ്ടാണ് പലപ്പോഴും പ്രേക്ഷകർ ഏറ്റെടുത്തത്.

dot image

കഴിഞ്ഞ കുറച്ച് കാലങ്ങളായി ഗോസിപ്പ് കോളങ്ങളിൽ സ്ഥിരം ഇടം നേടുന്ന താരങ്ങളാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടനെന്നുമാണ് വാർത്തകൾ വരിക. ഇപ്പോഴിതാ ഇവരുടെ വിവാഹം ഫെബ്രുവരിയിലുണ്ടാകുമെന്ന തരത്തിലൊരു പ്രചാരണമുണ്ട്. എന്നാൽ പതിവ് പോലെ ഇതെല്ലാം വെറും ഗോസിപ്പുകൾ മാത്രമെന്ന് വീണ്ടും പറയുന്നു വിജയ് ദേവരക്കൊണ്ട.

അടുത്തിടെ നടന്ന അഭിമുഖത്തിലാണ് വിജയിയോട് പ്രചരണങ്ങളിലെ വാസ്തവത്തെക്കുറിച്ച് ചോദിച്ചത്. ഉടൻ തന്നെ വിവാഹമോ വിവാഹനിശ്ചയമോ ഉണ്ടോ എന്നായിരുന്നു ചോദ്യം. 'ഫെബ്രുവരിയിൽ ഞാൻ വിവാഹ നിശ്ചയം നടത്തുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നില്ല. ഓരോ രണ്ട് വർഷം കൂടുമ്പോൾ എന്നെ വിവാഹം കഴിപ്പിക്കാൻ മാധ്യമങ്ങൾ ആഗ്രഹിക്കുന്നതായി തോന്നുന്നു. എല്ലാ വർഷവും ഞാനിത് കേൾക്കുന്നുണ്ട്. അവർ എന്നെ വിവാഹം കഴിപ്പിച്ച് പിടികൂടാൻ കാത്തിരിക്കുകയാണ്'. വിജയുടെ മറുപടി ഇങ്ങനെ.

ദുൽഖറിന്റെ തോളിൽ കയ്യിട്ട് സുരേഷ് ഗോപി, സകുടുംബം മമ്മൂട്ടി; താരസമ്പന്നമായി സത്കാരം

വിജയും രശ്മികയും ഇതുവരെ രണ്ട് ചിത്രങ്ങളിലാണ് ഒരുമിച്ചെത്തിയത്. 2018 ലെ ഗീത ഗോവിന്ദം, 2019 ലെ ചിത്രം ഡിയർ കോമ്രേഡ്. ആദ്യത്തേത് ബോക്സ് ഓഫീസിൽ വൻ വിജയമായപ്പോൾ, രണ്ടാമത്തേത് മികച്ച നിരൂപണം നേടി. അവരുടെ ഓൺ-സ്ക്രീൻ കെമിസ്ട്രിയേക്കാൾ കൂടുതൽ, അവരുടെ ഓഫ്-സ്ക്രീൻ ബോണ്ടാണ് പലപ്പോഴും പ്രേക്ഷകർ ഏറ്റെടുത്തത്.

https://www.youtube.com/watch?v=DrZBMAHzyn0&list=PLL6GkhckGG3yzTxDPSwRBrjwgpzOPYIg6&index=83
dot image
To advertise here,contact us
dot image