
പാ രഞ്ജിത്ത്-ചിയാൻ വിക്രം കൂട്ടുകെട്ടിലെ 'തങ്കലാനാ'യി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ജൂലൈയിൽ ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ് തങ്കലാനുള്ളത്. സിനിമകൾക്കായി വിസ്മയിപ്പിക്കുന്ന ഗെറ്റപ്പുകൾ പരീക്ഷിക്കുന്ന താരത്തിന്റെ തങ്കലാൻ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'പൊന്നിയിൻ സെൽവൻ 2' പ്രൊമോഷൻ പരിപാടികൾക്കുൾപ്പെടെ ഇതേ ഗെറ്റപ്പിലാണ് താരമെത്തിയത്. ഇപ്പോൾ കുറേകൂടി 'കൂൾ' ആയി ഗെറ്റപ്പ് ചേഞ്ച് വരുത്തിയിരിക്കുകയാണ് വിക്രം.
നീണ്ട പിന്നിയിട്ട മുടി മാറ്റി 2008ലെ 'ഭീമ'യ്ക്ക് സമാനമായ 'ക്രൂ-കട്ട്' ആണ് വിക്രം പരീക്ഷിച്ചിരിക്കുന്നത്. ഫ്രഞ്ച് താടി വെച്ച് വെളുപ്പും-നീലയും ക്ലാസിക് കോമ്പോയിൽ നിരവധി ചിത്രങ്ങളാണ് താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. തങ്കലാന് മുമ്പ് ചിത്രീകരിച്ച പൊന്നിയിൻ സെൽവനിലും നീളൻ മുടിയായിരുന്നു താരത്തിന്.
കോലാർ സ്വർണ്ണ ഖനിയുടെ പശ്ചാത്തലത്തിലുള്ള പീരിയോഡിക് ആക്ഷന്‍ ചിത്രമായാണ് തങ്കലാന് എത്തുന്നത്. മലയാളി താരങ്ങളായ പാര്‍വതി തിരുവോത്തും മാളവികാ മോഹനനുമാണ് നായികമാര്‍. അതേസമയം, '2018'ന്റെ വിജയത്തിന് ശേഷം ലൈക്ക പ്രൊഡക്ഷൻസുമായി ചേർന്ന് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിൽ വിക്രം നായകനാകുമെന്ന റിപ്പോർട്ടുകൾ ഉണ്ട്. പൊന്നിയിൻ സെൽവന്റെ നിർമ്മാതാക്കളും ലൈക്ക പ്രൊഡക്ഷൻസ് ആയിരുന്നു.
Story Highlights: