
പാലക്കാട്: നിയന്ത്രണം നഷ്ടപ്പെട്ട കാര് ഇടിച്ച് മൂന്ന് പേര്ക്ക് പരിക്ക്. കോഴിക്കോട്- പാലക്കാട് ദേശീയപാതയില് കുമരംപുത്തൂര് കല്ലടി ഹൈസ്കൂളിനു സമീപമാണ് സംഭവം. മൂന്നു കാറുകളിലും ബൈക്കുകളിലുമാണ് കാര് ഇടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്.
അപകടത്തില് താഴേക്കോട് സ്വദേശി ചെമ്മല വീട്ടില് ഹംസ, മണ്ണാര്ക്കാട് പുല്ലശ്ശേരി സ്വദേശി അബ്ദുല് റഹ്മാന്, കൊണ്ടോട്ടി സ്വദേശി 14 കാരന് റിസ്വിന് എന്നിവര്ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്.