എഐ സഹായത്തോടെ ചിത്രങ്ങള് എഡിറ്റ് ചെയ്യാം; അപ്ഡേറ്റുമായി വാട്സ്ആപ്പ്

മെറ്റാ എഐയില് മാറ്റം വരുത്താന് വാട്സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോര്ട്ട്

dot image

മെറ്റാ എഐയില് മാറ്റം വരുത്താന് വാട്സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോര്ട്ട്. ഉപയോക്താക്കള് അയയ്ക്കുന്ന ഫോട്ടോകള്ക്ക് മറുപടി നല്കാനും അവ എഡിറ്റ് ചെയ്യാനും കഴിയുന്ന തരത്തിലുള്ള മാറ്റത്തിനാണ് വാട്സ്ആപ്പ് ഒരുങ്ങുന്നത്. പുതിയ അപ്ഡേറ്റില് ഇത്തരത്തില് മാറ്റം വരുത്താനുള്ള പരീക്ഷണത്തിലാണ് വാട്സ്ആപ്പ്, പുതിയ ഫീച്ചര് വാട്സ്ആപ്പ് ബീറ്റ പതിപ്പ് 2.24.14.20ല് കണ്ടെത്തിയയായി വാബീറ്റ ഇന്ഫോ റിപ്പോര്ട്ട് പറയുന്നു.

ഉപയോക്താക്കള്ക്ക് ചിത്രങ്ങള് മെറ്റാ എഐയുമായി നേരിട്ട് പങ്കിടാന് അനുവദിക്കുന്ന പുതിയ ചാറ്റ് ബട്ടണ് കൊണ്ടുവരുന്നതിനായി വാട്ട്സ്ആപ്പ് പ്രവര്ത്തിക്കുന്നതായും റിപ്പോര്ട്ട് പറയുന്നു. മെറ്റാ എഐയിലേക്ക് ചിത്രങ്ങള് അയച്ചതിന് ശേഷം, ഉപയോക്താക്കള്ക്ക് ഒരു പ്രത്യേക ഒബ്ജക്റ്റ് തിരിച്ചറിയാനോ സന്ദര്ഭം പറയാനോ ചാറ്റ്ബോട്ടിനോട് ആവശ്യപ്പെടാന് കഴിയും. കൂടാതെ, ഉപയോക്താക്കള്ക്ക് ഒരു ടെക്സ്റ്റ് സന്ദേശം വഴി ഒരു ഇമേജില് മാറ്റങ്ങള് വരുത്താന് മെറ്റാ എഐയോട് ആവശ്യപ്പെടാനും കഴിയും.

എന്നാല് ഉപയോക്താക്കള്ക്ക് അയക്കുന്ന ചിത്രങ്ങളുടെ മേല് പൂര്ണ്ണ നിയന്ത്രണമുണ്ടാകുമെന്നും അവ എപ്പോള് വേണമെങ്കിലും ഡിലീറ്റ് ചെയ്യാന് അനുവദിക്കുമെന്നുമാണ് റിപ്പോര്ട്ട്. മെറ്റാ എഐയില് ചിത്രങ്ങള് പങ്കുവെച്ചാല് ഉപയോക്താക്കള്ക്ക് എഐ ചിത്രങ്ങള് ലഭിക്കുന്നതിനായുള്ള ഫീച്ചറിനായി വാട്സ്ആപ്പ് പ്രവര്ത്തിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്ട്ടുകളുണ്ടായിരുന്നു.

dot image
To advertise here,contact us
dot image