അറിഞ്ഞോ, വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റില് കിടിലം അപ്ഡേഷൻ വരുന്നു

ഇവന്റ് ക്രിയേറ്റ് ചെയ്തുകഴിഞ്ഞാൽ ഗ്രൂപ്പിലെ അംഗങ്ങൾക്ക് അത് കാണാനും അക്സപ്റ്റ് ചെയ്യാനുമാകുമെന്ന പ്രത്യേകതയുമുണ്ട്

dot image

വാട്സ്ആപ്പ് കമ്മ്യൂണിറ്റി ചാറ്റിൽ മാത്രം മുമ്പ് ലഭ്യമായിരുന്ന ക്രിയേറ്റ് ഇവന്റ് ഫീച്ചർ ഇനി സാധാരണ ഗ്രൂപ്പ് ചാറ്റിലും ലഭ്യമാകും. ഇവന്റ് വിവരങ്ങളായ പേര്, വിശദാംശങ്ങൾ, തിയതി, ഓപ്ഷണൽ ലൊക്കേഷൻ, വോയ്സ് കോൾ അല്ലെങ്കിൽ വീഡിയോ കോൾ തുടങ്ങിയവയുടെ സേവനങ്ങളും ഈ ഫീച്ചറിലെത്തുന്നതോടെ പ്രയോജനപ്പെടുത്താവുന്നതാണ്. ഇമേജ്, ഡോക്യുമെന്റ്, ഓഡിയോ, കോൺടാക്ട്, ലൊക്കേഷൻ എന്നിവ ചേർക്കാനുള്ള പേപ്പർ ക്ലിപ്പ് ഓപ്ഷനിൽ മാറ്റമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.ഇതിലേക്ക് ഇവന്റ് ക്രിയേറ്റ് ചെയ്യാനുള്ള ഓപ്ഷനുമുണ്ടാകും. ഇവന്റ് ക്രിയേറ്റ് ചെയ്തുകഴിഞ്ഞാൽ ഗ്രൂപ്പിലെ അംഗങ്ങൾക്ക് അത് കാണാനും അക്സപ്റ്റ് ചെയ്യാനുമാകുമെന്ന പ്രത്യേകതയുമുണ്ട്. വൈകാതെ തന്നെ ഫീച്ചർ എല്ലാവർക്കും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ട്രാൻസ്ക്രൈബ് ഫീച്ചർ വാട്സ്ആപ്പ് നേരത്തെ അവതരിപ്പിച്ചിരുന്നു. റെക്കോർഡ് ചെയ്തയക്കുന്ന ശബ്ദ സന്ദേശങ്ങളെ ടെക്സ്റ്റ് ആക്കി മാറ്റാനും തർജ്ജമ ചെയ്യാനും സാധിക്കുന്ന പുതിയ ഫീച്ചറാണിത്. ഹിന്ദി, സ്പാനിഷ്, പോർച്ചുഗീസ്, റഷ്യൻ, ഇംഗ്ലീഷ് ഉൾപ്പടെയുള്ള ഭാഷകളിലാവും തുടക്കത്തിൽ ഈ സൗകര്യം ലഭിക്കുക. വാട്സ്ആപ്പിന്റെ 2.24.7.8 ആൻഡ്രോയിഡ് ബീറ്റാ വേർഷനിലാണ് ഈ ഫീച്ചർ പരീക്ഷിക്കുന്നത്. വോയ്സ് ട്രാൻസ്ക്രിപ്റ്റ് ഭാഷ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഇതുവഴി ആപ്പിലെത്തും. പിന്നെ ആപ്പിൽ വരുന്ന ശബ്ദസന്ദേശങ്ങളെ ട്രാൻസ്ക്രൈബ് ചെയ്യാനാവും. ഫോണിൽ തന്നെയാവും ഈ ഫീച്ചറിന്റെ പ്രൊസസിങ് നടക്കുക. ശബ്ദ സന്ദേശങ്ങളുടെ എന്ഡ് ടു എന്ഡ് എൻക്രിപ്ഷൻ സുരക്ഷ ഉറപ്പുവരുത്താൻ ഇത് സഹായിക്കും എന്നാണ് സൂചനകൾ.

ജോ ബൈഡൻ്റെ സ്ഥാനാർത്ഥിത്വത്തിൽ ആശങ്ക; സ്വകാര്യമായി പങ്കുവെച്ച് ബരാക് ഒബാമ
dot image
To advertise here,contact us
dot image