ആപ്പിള് ആരാധകര്ക്കിതാ ഒരു സന്തോഷവാര്ത്ത..!

ഓരോ ദിവസവും ഐഫോണുകള്ക്ക് നിരവധി ഡിസ്ക്കൗണ്ടുകളാണ് പ്രഖ്യാപിക്കുന്നത്

dot image

ആപ്പിള് ആരാധകര്ക്കിതാ ഒരു സന്തോഷവാര്ത്ത. ഓരോ ദിവസവും ഐഫോണുകള്ക്ക് നിരവധി ഡിസ്ക്കൗണ്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ആരാധകര് പ്രതീക്ഷിച്ചതിലും അപ്പുറത്തുള്ള ഡിസ്ക്കൗണ്ടാണ് ഇപ്പോള് പ്രഖ്യാപിച്ചിരിക്കുന്നത്.

2022ല് ആപ്പിള് പുറത്തിറക്കിയ പ്രീമിയം മോഡലായ ഐഫോണ് 14 പ്ലസിനാണ് വിലക്കുറഞ്ഞിരിക്കുന്നത്. 89,900 രൂപയ്ക്കാണ് ഈ മോഡല് ലോഞ്ച് ചെയ്തത്. ഇപ്പോള് 57,999 രൂപയ്ക്ക് ഐഫോണ് 14 പ്ലസ് വാങ്ങാന് സാധിക്കും. ഫ്ളിപ്പ്കാര്ട്ടാണ് ഈ ഓഫര് ഇപ്പോള് നല്കുന്നത്.

സാധാരണ വിലക്കുറവ് മാത്രമല്ല മറ്റ് ഡിസ്കൗണ്ട് ഓഫറുകളും ഇപ്പോള് ഫ്ളിപ്പ്കാര്ട്ട് നല്കുന്നുണ്ട്. ഐഫോണ് 14 പ്ലസിന്റെ 256 ജിബി മോഡല് ഡിസ്ക്കൗണ്ട് കിഴിച്ച് വെറും 67,999 രൂപയ്ക്കും വാങ്ങാനാവും.

dot image
To advertise here,contact us
dot image