'സ്മൂത്ത് ഡിസ്പ്ലേ'; പുതിയ സ്മാര്ട്ട് ഫോണ് ഇന്ത്യയില് അവതരിപ്പിച്ച് വിവോ

വിവോ വൈ58 ഫൈവ് ജി ഫോണാണ് കമ്പനി പുറത്തിറക്കിയത്

dot image

പുതിയ സ്മാര്ട്ട് ഫോണ് ഇന്ത്യയില് അവതരിപ്പിച്ച് വിവോ. മിഡ് റേഞ്ച് ശ്രേണി ലക്ഷ്യമിട്ട് വിവോ വൈ58 ഫൈവ് ജി ഫോണാണ് കമ്പനി പുറത്തിറക്കിയത്. 6.72 ഇഞ്ച് എല്സിഡി പാനലില് ഫുള് എച്ച്ഡി പ്ലസ് റെസല്യൂഷന്, 120 ഹെര്ട്സ് റിഫ്രഷ് റേറ്റ്, 1,024 നിറ്റ് പീക്ക് ലൈറ്റ്, ഗ്ലോബല് ഡിസി ഡിമ്മിംഗ് അടക്കം നിരവധി ഫീച്ചറുകള് ക്രമീകരിച്ചിട്ടുണ്ട്. Qualcomm Snapdragon 4 Gen 2 SoC പ്രോസസറാണ് ഇതിന് കരുത്തുപകരുക. 8GB LPDDR5 റാമും 128GB ഇന്റേണല് സ്റ്റോറേജും ലഭിക്കും.

8 ജിബി വരെ വെര്ച്വല് റാം വിപുലീകരണവും സ്റ്റോറേജ് അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള മൈക്രോ എസ്ഡി കാര്ഡ് സ്ലോട്ടും ഇതില് ക്രമീകരിച്ചിട്ടുണ്ട്. പിന്നില് വലിയ വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂള് ഉയര്ന്ന നിലവാരമുള്ള വാച്ചിനോട് സാമ്യമുള്ളതാണ്. ആന്ഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണ് പ്രവര്ത്തിക്കുന്നത്. 44W വയേര്ഡ് ഫാസ്റ്റ് ചാര്ജിംഗിനെ പിന്തുണയ്ക്കുന്ന 6,000mAh ബാറ്ററി പായ്ക്ക് ആണ് ഈ ഡിവൈസില് ക്രമീകരിച്ചിരിക്കുന്നത്.

ക്യാമറ സെക്ഷനില് 50-മെഗാപിക്സല് AI പ്രൈമറി കാമറയും 2-മെഗാപിക്സല് ബൊക്കെ സെന്സറും പിന്നില് എല്ഇഡി ഫ്ലാഷും ഉള്പ്പെടുന്നു. മുന്വശത്ത് 8 മെഗാപിക്സല് സെല്ഫി ഷൂട്ടറും ഉണ്ട്. വെള്ളത്തിന്റെയും പൊടിയുടെയും പ്രതിരോധത്തിനുള്ള IP64 റേറ്റിംഗ്, സൈഡ് മൗണ്ടഡ് ഫിംഗര്പ്രിന്റ് സ്കാനര്, സ്റ്റീരിയോ സ്പീക്കറുകള്, 3.5 എംഎം ഓഡിയോ ജാക്ക്, ബ്ലൂടൂത്ത് 5.0, ഡ്യുവല് സിം സപ്പോര്ട്ട് എന്നിവയാണ് മറ്റ് ശ്രദ്ധേയമായ സവിശേഷതകള്. സുന്ദര്ബന്സ് ഗ്രീന്, ഹിമാലയന് ബ്ലൂ എന്നി രണ്ട് കളര് ഓപ്ഷനുകളിലാണ് പുതിയ മിഡ് റേഞ്ച് സ്മാര്ട്ട്ഫോണ് പുറത്തിറക്കിയത്. 19,499 രൂപയാണ് വില.

dot image
To advertise here,contact us
dot image